കാസർകോട്: (www.kasargodvartha.com 16.09.2021) സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കാസര്‍കോട് ജില്ലയില്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 10 മുതല്‍ പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതികേള്‍ക്കുന്നു. കാസര്‍കോട് ജില്ലാ പൊലീസ് ഓഫീസില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ രാവിലെ 10 മുതല്‍ പൊതുജനങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാം.
പരാതി നല്‍കാനുള്ളര്‍ സെപ്റ്റംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം പരാതികള്‍ ജില്ലാ പൊലീസ് ഓഫീസില്‍ സമർപിക്കണം. ഫോണ്‍: 9497976013, 9497990141.
Keywords: Kerala, Kasaragod, News, Complaint, Police, Adalath, Visit, Top-Headlines, State police chief to visit Kasargod on September 23.