Join Whatsapp Group. Join now!
Aster MIMS 10/10/2023

എസ് എസ് എഫ് സാഹിത്യോത്സവിന് തുടക്കമായി; 28 കേന്ദ്രങ്ങളിൽ പതാക ഉയർന്നു

SSF district Sahithyothsav begins #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 09.09.2021) 28-ാമത് എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് തുടക്കമായി. പഴയകാല നേതാക്കൾ 28 കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വെള്ളിയാഴ്ച സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രോഗ്രാം കമിറ്റി ചെയർമാൻ ബാദുശ ഹാദി അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരൻ പി സുരേന്ദ്രൻ മുഖ്യാതിഥിയാവും.

 
SSF district Sahithyothsav begins


എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ജലാൽ തങ്ങൾ മള്ഹർ പ്രാർഥന നടത്തും. എസ് എസ് എഫ് സംസ്ഥാന സെക്രടറി ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രസംഗം നടത്തി. സമസ്ത മുശാവറ അംഗം മാണിക്കോത്ത് അബ്ദുല്ല മുസ്ലിയാർ, തൃക്കരിപ്പൂർ മുഹമ്മദലി സഖാഫി അനുഗ്രഹ പ്രഭാഷണം നടത്തും.


SSF district Sahithyothsav begins


ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹുസൈൻ സഅദി കെ സി റോഡ്, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അശ്‌റഫ് സഅദി ആരിക്കാടി, സ്വലാഹുദ്ദീൻ അയ്യൂബി, ഇസ്മാഈൽ സഅദി പാറപ്പള്ളി സംസാരിക്കും. ഹകീം ഹാജി കളനാട്, നൂർ മുഹമ്മദ് ഹാജി ഖത്വർ എന്നിവർ ഉപഹാര സമർപണം
നിർവഹിക്കും.

സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ ഉപയോഗിച്ചാണ് ഇത്തവണത്തെ പരിപാടി. ബ്ലോക്, യൂനിറ്റ്, സെക്ടർ, ഡിവിഷൻ എന്നിവ പൂർത്തീകരിച്ചാണ് ജില്ലാ സാഹിത്യോത്സവ് അരങ്ങേറുന്നത്. അപർ പ്രൈമറി, ജൂനിയർ, ഹൈസ്‌കൂൾ, ഹയർ സെകൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലും ക്യാമ്പസുകൾ തമ്മിലുമാണ് മത്സരങ്ങൾ നടക്കുന്നത്.

ശനിയാഴ്ച രാവിലെ ആറ് മണിക്ക് നടക്കുന്ന മള്ഹറതുൽ ബദ്‌രിയ ആത്മീയ സംഗമത്തിന് സയ്യിദ് ജലാലുദ്ദീൻ ബുഖാരി മള്ഹർ, സയ്യിദ് ത്വാഹ തങ്ങൾ പൂക്കോട്ടൂർ നേതൃത്വം നൽകും. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കേരള മുസ്ലിം ജമാഅത് ജില്ലാ ജനറൽ സെക്രടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്യും. സയ്യിദ് മുനീർ തങ്ങൾ പ്രാർഥന നിർവഹിക്കും. എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രടറി സി എൻ ജഅഫർ സ്വാദിഖ് അനുമോദന പ്രഭാഷണം നടത്തും. ജില്ലാ പ്രസിഡൻ്റ് അബ്ദുർ റഹ്‌മാൻ സഖാഫി പൂത്തപ്പലം അധ്യക്ഷത വഹിക്കും.

എസ് എം എ സംസ്ഥാന സെക്രടറി സുലൈമാൻ കരിവള്ളൂർ, എസ് വൈ എസ്‌ സംസ്ഥാന സെക്രടറി ബശീർ പുളിക്കൂർ, സമീർ സൈദാർപ്പള്ളി സംസാരിക്കും. സയ്യിദ് സൈനുൽ ആബിദീൻ മുത്തുകോയ തങ്ങൾ അൽ അഹ്ദൽ കണ്ണവം വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്യും. കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, കൊല്ലംമ്പാടി അബ്ദുൽ ഖാദർ സഅദി, അശ്‌റഫ് സഅദി ആരിക്കാടി, ജമാലുദ്ദീൻ സഖാഫി ആദൂർ, ഇബ്രാഹിം സഅദി വിട്ല, എം എ അബ്ദുൽ വഹാബ്, സ്വലാഹുദ്ദീൻ അയ്യൂബി, സ്വാദിഖ് ആവള, മൂസ സഖാഫി കളത്തൂർ, സയ്യിദ് ഹാമിദ് തങ്ങൾ, നംശാദ് ബേക്കൂർ, ശാഫി ബിൻ ശാദുലി സംബന്ധിക്കും.

Keywords: Kerala, Kasaragod, SSF-Sahithyolsav, District, Writer, SYS, SMA, Flag-off, SSF district Sahithyothsav begins.

Post a Comment