Join Whatsapp Group. Join now!
Aster MIMS 10/10/2023

ജ്വലറിയിലെ കവർചാ ശ്രമം അന്വേഷിക്കാൻ കുറ്റാന്വേഷണത്തിൽ വിദഗ്ദരായവർ ഉൾപെട്ട പ്രത്യേക ക്രൈംസ്ക്വാഡുമായി പൊലീസ്

Special Crime Squad will investigate robbery attempt in Neeleswaram #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
നീലേശ്വരം: (www,kasargodvartha.com 11.09.2021) കുഞ്ഞിമങ്ങലം ജ്വലറിയിൽ നടന്ന കവർചാ ശ്രമം അന്വേഷിക്കാൻ പ്രത്യേക ക്രൈംസ്ക്വാഡിനെ രൂപീകരിച്ചു. കുറ്റാന്വേഷണത്തിൽ വിദഗ്ദരായവരാണ് സ്‌ക്വാഡിൽ ഉൾപെട്ടിട്ടുള്ളത്. നീലേശ്വരം സിഐ, കെപി ശ്രീഹരിയുടെ നേതൃത്വത്തിലുള്ളതാണ് സംഘം.

Kerala, Kasaragod, News, Police, Jweller-robbery, Top-Headlines, Nileshwaram, Investigation, Ambulance, Thieves, CI, Special Crime Squad will investigate robbery attempt in Neeleswaram.

കൊട്ടുമ്പുറം കെ എം സരീഷിന്റെ ഉടമസ്ഥതയിലുള്ള ജ്വലറിയിൽ ബുധനാഴ്ച പുലർചെ രണ്ട് മണിക്കാണ് സംഭവം നടന്നത്. ഇലക്ട്രിക് കടർ ഉപയോഗിച്ച് കടയുടെ ഷടർ മുറിക്കാൻ ശ്രമത്തിനിടെ ശബ്ദം കേട്ട് സുരക്ഷാ ജീവനക്കാരൻ ബഹളം വെക്കുകയും സമീപത്തുണ്ടായിരുന്ന ആംബുലൻസ് ഡ്രൈവർമാരെയും മറ്റും വിളിച്ചു കൂട്ടുകയും ചെയ്തതോടെ മോഷ്ടാക്കൾ സമീപത്തെ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു.

മോഷ്ടാക്കൾ കടർ, കംപ്രസർ, മഴു, പ്ലാസ്റ്റിക് കയർ എന്നിവ സ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. ഫൊറൻസിക് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. ജ്വലറിയില്‍നിന്ന്​ അഞ്ച് വിരലടയാളങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സമീപ സ്ഥാപനങ്ങളിലെ സിസി ടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

സംഘം നേരത്തെ തന്നെ ജ്വലറിയുടെ സമീപങ്ങൾ നിരീക്ഷിച്ചിരിക്കാമെന്നാണ് പൊലീസ് സംശയം. അതിനായി സംഭവം നടന്നതിന്റെ മുമ്പുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കവര്‍ചക്കാരെ ഉടന്‍ വലയിലാക്കാന്‍ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

Keywords: Kerala, Kasaragod, News, Police, Jweller-robbery, Top-Headlines, Nileshwaram, Investigation, Ambulance, Thieves, CI, Special Crime Squad will investigate robbery attempt in Neeleswaram.< !- START disable copy paste -->

Post a Comment