ഗോ എയര്‍ ജി8 1518 വിമാനത്തില്‍ ശാര്‍ജയിലേക്ക് പോകാന്‍ എത്തിയതായിരുന്നു അൻവർ. കിയാല്‍ സ്റ്റാഫും കസ്റ്റംസും പരിശോധനക്കിടെയാണ് പണം കണ്ടെത്തിയത്. 2000, 500 തുകകളുടെ നോട്ടുകളായി ഷൂസിലും സോക്‌സിലും വസ്ത്രത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്.
കസ്റ്റംസ് അസിസ്റ്റന്റ് കമീഷനർ ഇ വികാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യാത്രക്കാരനെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണെന്ന് സൂപ്രണ്ട് വി പി ബേബി പറഞ്ഞു.
Keywords: Kasaragod, Kerala, News, Kannur, Airport, Arrest, Top-Headlines, Sharjah, Staff, Investigation, Case, Seized Rs 9.45 lakh currency from passenger at Kannur Airport.