മുംബൈ: (www.kasargodvartha.com 25.09.2021) മഹാരാഷ്ട്രയില്‍ ഒക്ടോബര്‍ നാലിന് സ്‌കൂളുകള്‍ തുറക്കും. നഗരങ്ങളില്‍ എട്ട് മുതല്‍ 12 വരെയും, ഗ്രാമങ്ങളില്‍ അഞ്ച് മുതല്‍ 12 വരെയും ക്ലാസുകള്‍ ആരംഭിക്കാനുമാണ് സര്‍കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഒക്ടോബര്‍ ഏഴ് മുതല്‍ ആരാധനാലയങ്ങളില്‍ പ്രവേശനം അനുവദിക്കുമെന്നും സര്‍കാര്‍ വ്യക്തമാക്കി.
മഹാരാഷ്ട്രയെയും കേരളത്തേയും സുപ്രീംകോടതി സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ വിമര്‍ശിച്ചിരുന്നു. സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്ന് കോടതി അറിയിച്ചിരുന്നു. കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത വേണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
Keywords: Mumbai, News, National, Top-Headlines, Education, School, Government, Court, Schools to reopen in entire Maharashtra from October 4