Join Whatsapp Group. Join now!
Aster MIMS 10/10/2023

യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് 6 മാസം വരെ രാജ്യത്ത് തുടരാം

അബൂദബി: (www.kasargodvartha.com 06.09.2021) യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് ആറ് മാസം വരെ രാജ്യത്ത് തുടരാം. ഇതുസംബന്ധിച്ച പുതിയ ഭരണപരിഷ്‌കാരങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് പ്രഖ്യാപനം. വിസാ കാലാവധി കഴിഞ്ഞാലും പ്രവാസികള്‍ക്ക് രാജ്യത്ത് തുടരാവുന്ന ഗ്രേസ് പീരീയഡ് നിലവില്‍ 30 ദിവസമാണ്.

എന്നാല്‍ ജോലി നഷ്ടപ്പെടുന്നവര്‍ക്ക് മൂന്നു മുതല്‍ ആറു മാസം വരെ രാജ്യത്തു തുടരാമെന്ന തരത്തില്‍ ഇളവുകള്‍ അനുവദിക്കാനാണ് അധികൃതര്‍ ആലോചിക്കുന്നത്. ജോലി നഷ്ടമായ പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമാണിത്. ആറുമാസത്തെ കാലയളവിനുള്ളില്‍ രാജ്യത്ത് താമസിച്ചുകൊണ്ട് തന്നെ പുതിയ ജോലി കണ്ടെത്താനും ഇത് സഹായിക്കും. 

Abudhabi, News, Gulf, World, Top-Headlines, Job, Residents, Residents to get up to 180-day grace period after losing job

Keywords: Abudhabi, News, Gulf, World, Top-Headlines, Job, Residents, Residents to get up to 180-day grace period after losing job

1 comment

  1. മലയാളി വേറെ വഴി നോക്കേണ്ടി വരും