ബേക്കൽ: (www.kasargodvarthaa.com 09.09.2021) പീഡന കേസിൽ പരാതിക്കാരിയായ എം ബി ബി എസ് വിദ്യാർഥിനി പ്രതിക്കൊപ്പം വീടുവിട്ടതായി റിപോർട്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവാവിനൊപ്പം ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ യുവതി വീടുവിട്ടതായാണ് വിവരം. ഇതുസംബന്ധിച്ച് യുവതിയുടെ വീട്ടുകാരോ മറ്റോ പൊലീസിൽ പരാതി നൽകിയിട്ടില്ല.
പീഡന കേസ് അന്വേഷിക്കുന്ന ബേക്കൽ പൊലീസിനാണ് ഇരുവരും വീട്ടുവിട്ടതായുള്ള വിവരം ലഭിച്ചത്. രണ്ട് മാസം മുമ്പ് ബേക്കലിലെ ഒരു ലോഡ്ജിൽ വച്ച് വിദ്യാർഥിനിയെ ബന്ധു കൂടിയായ യുവാവ് പീഡനത്തിരയാക്കിയെന്നായിരുന്നു പരാതി. വിവാഹ വാഗ്ദാനത്തിൽ നിന്നും യുവാവ് പിന്മാറിയതായി കാണിച്ച് യുവതിയും വീട്ടുകാരും ആദൂർ പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പീഡന കേസ് റെജിസ്റ്റർ ചെയ്തത്.
എന്നാൽ സംഭവം നടന്നത് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ബേക്കൽ പൊലീസിന് കൈമാറി. യുവാവിനെ പിടിക്കൂടാൻ ദിവസങ്ങൾക്ക് മുൻപ് കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിൽ പൊലീസ് എത്തിയപ്പോൾ യുവാവ് രണ്ടാം നിലയിൽ നിന്നും താഴേക്ക് എടുത്തുചാടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഒളിവിൽ പോയ യുവാവ് ഇപ്പോൾ നാടകീയമായി യുവതിക്കൊപ്പം നാടുവിട്ടതായി വിവരം ലഭിച്ചിരിക്കുന്നത്.
Keywords: Kerala, Kasaragod, News, MBBS, Man, Rape, Student, Top-Headlines, Bekal, Police, Complaint, Reports that MBBS student elope with young man.
< !- START disable copy paste -->