ആറുമാസം മുമ്പാണ് അവശ നിലയിൽ കണ്ട പരുന്തിനെ ഷാജിയും സഹോദരനും ചേർന്ന് രക്ഷപ്പെടുത്തിയത്. അതിന് ഭക്ഷണവും നൽകി പരിചരിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആരോഗ്യം വീണ്ടെടുത്ത പരുന്തിനെ അവർ തുറന്നുവിട്ടു. പക്ഷേ അങ്ങനെയൊന്നും അന്നം തന്നവരെ വിട്ടുപോകാൻ പരുന്തും തയ്യാറായില്ല.
വീട്ടുമുറ്റത്തെ തെങ്ങിന്റെ മണ്ടയിൽ താമസമാക്കിയ പരുന്ത് ആഹാരത്തിന് വേണ്ടി മാത്രം താഴേക്ക് വരാൻ തുടങ്ങി. പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പരുന്ത് 'തനി സ്വഭാവം' പുറത്തെടുത്ത് തുടങ്ങി. സമീപത്തെ കുട്ടികളുടെ കളിപ്പാട്ടങ്ങൾ അടക്കം റാഞ്ചാൻ തുടങ്ങി. ശല്യം സഹിക്കാതെ വന്നപ്പോൾ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചു. അവർ പിടികൂടി നീലേശ്വരം മാർകെറ്റിൽ തുറന്നുവിട്ടു. ആശ്വാസത്തോടെ നെടുവീർപ്പിട്ടപ്പോൾ രണ്ടുദിവസം കഴിഞ്ഞു അതാ വീടിന്റെ തൊട്ട് മുന്നിൽ പരുന്ത്.
പിന്നെയും പരുന്തിന്റെ ശല്യം തുടർന്ന് കൊണ്ടേയിരുന്നു. കുട്ടികളും ഭീതിയോടെ പുറത്തിറങ്ങാൻ മടിച്ചപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചു. നാട്ടിലെ ക്ലബ് പ്രവർത്തകരോടൊപ്പം അതിനെ പിടികൂടി 40 കിലോമീറ്റർ അകലെ തുറന്നുവിട്ടു. ശല്യം ഒഴിവായിക്കിട്ടിയെന്ന ആഹ്ലാദത്തിന് അൽപായുസ് മാത്രമേ ഉണ്ടയിരുന്നുള്ളൂ. രണ്ടാം നാൾ പരുന്ത് വീട്ടുമുറ്റത്ത് തന്നെ തിരിച്ചെത്തി. ഇനി എന്ത് ചെയ്യുമെന്ന ചോദ്യത്തിന് മൗനം മാത്രമാണ് ഷാജിക്കുള്ളത്.
Keywords: News, Top-Headlines, Eagle, Home, Forest, Pullur, Kasaragod, House-collapse, Children, Periya, Story, Kerala, Food, Birds, Forest-range-officer, Nileshwaram, Club, Rare story of eagle.
< !- START disable copy paste -->
< !- START disable copy paste -->