Join Whatsapp Group. Join now!
Aster MIMS 10/10/2023

'വില വർധനയും നാണയപെരുപ്പവും നിയന്ത്രിക്കണം'; സംസ്ഥാന വ്യാപകമായി ദേശീയ പ്രക്ഷോഭത്തിനൊരുങ്ങി ബി എം എസ്

Protect the jobs and wages of ordinary workers; BMS #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 06.09.2021) വില വർധനയും നാണയപെരുപ്പവും നിയന്ത്രിക്കാൻ കേന്ദ്ര സംസ്ഥാന സർകാരുകൾ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സെപ്തബർ എട്ടിനും, ഒൻപതിനും സംസ്ഥാന വ്യാപകമായി ദേശീയ പ്രക്ഷോഭം നടത്തുമെന്ന് ഭാരതീയ മസ്ദൂർ സംഘം (ബി എം എസ്) ഭാരവാഹികൾ പറഞ്ഞു. കാസർകോട് പ്രസ് ക്ലബിൽ ചേർന്ന വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.



Protect the jobs and wages of ordinary workers; BMS


കോവിഡ് പോരാട്ടത്തിൽ സർകാർ പരാജയപ്പെട്ട സാഹചര്യത്തിൽ മഹാമാരിയെ നിയന്ത്രിക്കുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കണമെന്നും, സാധാരണ തൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കണമെന്നും ബി എം എസ് നേതാക്കൾ കാസർകോട്ട് പറഞ്ഞു. ഇതിനെതിരെ കൂടിയാണ് പ്രക്ഷോഭമെന്നും ബി എം എസ് ജില്ലാ പ്രസിഡന്റ് വി വി ബാലകൃഷ്ണൻ വ്യക്തമാക്കി.

കോവിഡ് മഹാമാരിയെ തുടർന്ന് എക്കാലത്തെയും വലിയ മോശമായ സാമ്പത്തികസ്ഥിതിയിലൂടെയാണ് രാജ്യം കടന്നു പോവുന്നത്. വ്യവസായങ്ങളുടെ തകർച മൂലം തൊഴിലാളികൾ വേതനമില്ലായ്മയും തൊഴില്ലിലായ്മയും നേരിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് കൂടിയായപ്പോൾ ജനജീവിതം ദുസഹമായിരിക്കുകയാണ്. ഇപ്പോഴത്തെ വിലവർധനവ് സാധാരണക്കാരെ പ്രത്യേകിച്ചും തൊഴിലാളികളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതെന്നും തൊഴിലാളികളുടെ ദയനീയാവസ്ഥ സർകാർ കാണുന്നില്ലെന്നും ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

വാർത്താസമ്മേളനത്തിൽ ബി എം എസ് ജില്ലാ സെക്രടറി ഗോവിന്ദൻ മടികൈ, ജോ. സെക്രടറി കെ ഉപേന്ദ്രൻ, വി ബി സത്യനാഥ്‌, ശ്രീനിവാസൻ കെ എ എന്നിവരും പങ്കെടുത്തു.



Keywords: Kerala, Kasaragod, News, Press Club, Press meet, BMS, Job, Worker ,COVID-19,  Protect the jobs and wages of ordinary workers; BMS.


Post a Comment