അബൂദബി: (www.kasargodvartha.com 17.09.2021) യുഎഇയില്‍ അഞ്ച് മുതല്‍ 11 വയസുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള തീരുമാനം ഒക്ടോബര്‍ മാസത്തോടെ ഉണ്ടാകുമെന്ന് റിപോര്‍ട്. കുട്ടികളില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള അന്തിമ പഠനം അനുകൂലമായാല്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി അടുത്ത മാസം ആദ്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
രാജ്യത്ത് ആറു മാസം മുതല്‍ അഞ്ചു വയസുവരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ നല്‍കുന്നത് സംബന്ധിച്ച മൂന്നാംഘട്ട പഠനം നടക്കുകയാണെന്ന് കമ്പനി അറിയിച്ചു. അന്തിമ റിപോര്‍ട് ഒക്ടോബറില്‍ ലഭ്യമാകും. ഈ വയസുകാര്‍ക്ക് സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്താനായാല്‍ നവംബര്‍ മുതല്‍ വാക്‌സിന്‍ നല്‍കുന്നതിനുള്ള അംഗീകാരത്തിന് അപേക്ഷ നല്‍കുമെന്ന് ഫൈസര്‍ കമ്പനി വ്യക്തമാക്കി.
വാക്‌സിനെ സംബന്ധിച്ച പഠന വിവരങ്ങള്‍ പരിശോധിച്ച് യുഎസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുക. ഇതിന് നാല് മുതല്‍ ആറു ആഴ്ച വരെ എടുക്കും. തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയം അനുമതി നല്‍കും.
Keywords: Abudhabi, News, Gulf, World, Top-Headlines, Children, Vaccinations, health, Pfizer's Covid vaccine for children aged 5 could be approved by October