ന്യൂഡെല്‍ഹി: (www.kasargodvartha.com 30.09.2021) രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് ഉയര്‍ന്നത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101 രൂപ 95 പൈസയും ഡീസലിന് 94 രൂപ 90 പൈസയുമായി. രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് ഡീസല്‍ വില വര്‍ധിക്കുന്നത്.
തിരുവനന്തപുരത്ത് വ്യാഴാഴ്ച പെട്രോള്‍ വില 103.88 രൂപയും, ഡീസലിന് 96.71 രൂപയുമാണ് നിരക്ക്. അതേസമയം രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു. ബ്രെന്റ്ക്രൂഡ് വില ബാരലിന് 78 ഡോളറായാണ് കുറഞ്ഞത്.
Keywords: New Delhi, News, National, Top-Headlines, Business, Petrol, Price, Petrol and diesel prices hiked again on September 30