city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട്ട് സെപ്റ്റംബര്‍ 14 ന് പട്ടയ മേള; വിതരണം ചെയ്യുന്നത് 585 പട്ടയങ്ങൾ

കാസർകോട്: (www.kasargodvartha.com 09.09.2021) സംസ്ഥാന സര്‍കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായി എല്ലാവര്‍ക്കും ഭൂമി എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായുള്ള പട്ടയമേള സെപ്റ്റംബര്‍ 14 ന് ജില്ലയിലെ വിവിധ താലൂകുകളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലാതല ഉദ്ഘാടനം രാവിലെ 11.30 ന് കലക്ട്രേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയുടെ ചുമതലയുള്ള തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവര്‍കോവില്‍ നിര്‍വഹിക്കും.

 
കാസർകോട്ട് സെപ്റ്റംബര്‍ 14 ന് പട്ടയ മേള; വിതരണം ചെയ്യുന്നത് 585 പട്ടയങ്ങൾ

 

എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനാകും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, അഡ്വ. സി എച് കുഞ്ഞമ്പു എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. മഞ്ചേശ്വരം താലൂകിക്കില്‍ എകെഎം അശ്‌റഫ് എംഎല്‍എയും ഹോസ്ദുര്‍ഗ് താലൂകില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എയും വെള്ളരിക്കുണ്ട് താലൂകില്‍ എം രാജഗോപാലന്‍ എംഎല്‍എയും പട്ടയവിതരണം നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍. തെരഞ്ഞെടുത്ത ഏതാനും പേര്‍ക്ക് ചടങ്ങുകളില്‍ വെച്ചും ബാക്കിയുള്ളവര്‍ക്ക് രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വിലേജ് ഓഫീസുകള്‍ വഴിയും വിതരണം നടത്തും.

ലാന്‍ഡ് അസൈന്‍മെന്റ്, മിച്ചഭൂമി, ലാന്‍ഡ് ട്രിബ്യൂണല്‍, ദേവസ്വം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ജില്ലയില്‍ വിതരണം ചെയ്യുന്നത് 585 പട്ടയങ്ങളാണ്. കേരള ഭൂപതിവ് ചട്ടപ്രകാരം കാസര്‍കോട് താലൂകില്‍ 86 പട്ടയങ്ങളും മഞ്ചേശ്വരം താലൂകില്‍ 17 പട്ടയങ്ങളും വെള്ളരിക്കുണ്ട് താലൂകില്‍ 43 പട്ടയങ്ങളും ഹോസ്ദുര്‍ഗ് താലൂകില്‍ 52 പട്ടയങ്ങളും വിതരണം ചെയ്യും. മുന്‍സിപല്‍ പട്ടയം വിഭാഗത്തില്‍ കാസര്‍കോട് നഗരസഭയില്‍ 11 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ക്രയവിക്രയ സെർടിഫികറ്റ് വിഭാഗത്തില്‍ 229 പട്ടയങ്ങളും മിച്ചഭൂമി വിഭാഗത്തില്‍ 72 പട്ടയങ്ങളും ദേവസ്വം വിഭാഗത്തില്‍ 75 പട്ടയങ്ങളും വിതരണം ചെയ്യും.

വാർത്താസമ്മേളനത്തില്‍ ഡെപ്യൂടി കലക്ടര്‍ (എല്‍ ആര്‍) കെ രവികുമാര്‍ സംബന്ധിച്ചു.

Keywords:  Kerala, Kasaragod, News, District Collector, Minister, Conference, MLA,N.A. Nellikunnu, Press meet, Pattaya Mela on September 14 in Kasaragod. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL