Join Whatsapp Group. Join now!
Aster MIMS 10/10/2023

ദേശീയപാതയോരത്ത് വില്ലനായി വൈദ്യുത പോസ്റ്റിന്റെ കുറ്റി; കന്നിയാത്രയ്ക്ക് ഇറങ്ങിയ ലോറിയുടെ പുത്തൻ ടയറുകൾ ഇരുമ്പുകമ്പി കയറി പൊട്ടി

Parts of electric post posed danger on national highwayParts of electric post posed danger on national highway#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്ത
അട്കത്ത്‌ബയൽ: (www.kasargodvartha.com 23.09.2021) ദേശീയപാതയോരത്തെ വൈദ്യുത പോസ്റ്റിന്റെ കുറ്റി വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന ഇരുമ്പ് വൈദ്യുത പോസ്റ്റ്, വാഹനം ഇടിച്ചതിനെ തുടർന്ന് തകർന്നിരുന്നു. തുടർന്ന് ഇത് മുറിച്ചു മാറ്റുകയായിരുന്നു. ഇതിന്റെ താഴത്തെ ഭാഗങ്ങൾ നീക്കം ചെയ്യാതെ അതേ പടി കിടക്കുകയാണ്.
 
Parts of electric post posed danger on national highway



കൂർത്ത മുനയുള്ള ഭാഗം ഏത് വാഹനങ്ങളുടേയും ടയറ് കീറിക്കളയുന്ന വിധത്തിലാണ്. ഇരുമ്പുകമ്പിയിൽ കയറി നിരവധി വാഹനയാത്രക്കാരും മറ്റും അപകടത്തിൽ പെട്ടിട്ടുണ്ട്. ഇതിന്റെ തുടർചയായാണ് വ്യാഴാഴ്ച ഉച്ചയോടെ ചരക്ക് ലോറി അപകടത്തിൽ പെട്ടത്.

എറണാകുളത്ത് നിന്ന് സീതാംഗോളി കിൻഫ്രയിലേക്ക് പോവുകയായിരുന്നു ലോറി. എറണാകുളം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയുടെ കന്നി ഓട്ടമായിരുന്നു ഇത്. വാഹനം തിരിക്കുന്നതിനിടയിൽ ഇരുമ്പുകമ്പിയിൽ കയറി ലോറിയുടെ മുൻവശത്തെ രണ്ട് ടയറുകൾ പൊട്ടുകയായിരുന്നു.

പുത്തൻ ടയറുകൾ 50000 രൂപ ചിലവഴിച്ച് മാറ്റേണ്ടി വന്നതിന്റെ പ്രയാസത്തിലാണ് ഉടമ. കോവിഡിന്റെ പ്രതിസന്ധിക്കിടയിൽ ആശ്വാസമാകുമെന്ന് കരുതിയ യാത്ര ദുരിതമയമാകേണ്ടി വരുമെന്ന് ഇവർ വിചാരിച്ചിരുന്നില്ല.

കെ എസ് ഇ ബിയേയും പൊതുമരാമത്ത് വകുപ്പിനേയും പലതവണ അപകട ഭീഷണി അറിയിച്ചെങ്കിലും അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ അപകടങ്ങൾക്ക് വഴിയൊരുക്കാതെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാണ് പൊതുജനാഭിപ്രായം.



Keywords: Kerala, News, Kasaragod, Top-Headlines, Adkathbail, Road, Vehicle, Electric post, Lorry, Video, Parts of electric post posed danger on national highway.
< !- START disable copy paste -->

Post a Comment