കൊച്ചി: (www.kasargodvartha.com 27.09.2021) സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന 'ഒരു വയനാടന്‍ പ്രണയകഥ'യുടെ മോഷന്‍ പോസ്‌റ്റെര്‍ പുറത്തിറക്കി. നവാഗതനായ ഇല്ല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി ജയകുമാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.
ചലച്ചിത്ര നിര്‍മാതാവ് ബാദുഷ എന്‍ എം, സംവിധായകരായ സംഗീത് ശിവന്‍, കണ്ണന്‍ താമരാക്കുളം, കൂടാതെ പ്രശസ്ത താരങ്ങളായ മെറീന മൈകിള്‍, ആദ്യ പ്രസാദ്, ഗീതി സംഗീത എന്നിവരുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജുകളിലൂടെയാണ് മോഷന്‍ പോസ്റ്റെര്‍ പുറത്തുവിട്ടത്. എം കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലത്വീഫ് കളമശ്ശേരി, ഇല്യാസ് എന്നിവര്‍ ചിത്രത്തിന്റെ നിര്‍മാണം.
കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്‌ക്കരണം. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്. വിജയ് യേശുദാസ് ആണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു.
എഡിറ്റിങ്: ഇല്യാസ്, സൗന്‍ഡ് എഫക്ട് & മിക്‌സിങ്: കരുണ്‍ പ്രസാദ്, കല: ശിവാനന്ദന്‍, കൊറിയോഗ്രഫി: റിഷ്ധന്‍, മേകപ്: മനോജ് മനു, ചീഫ് അസോസിയേറ്റ്: പ്രണവ് മോഹന്‍, അസോസിയേറ്റ് ഡയറക്ടര്‍: ഷില്‍ടന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ശുജാസ് ചിതറ ലൊകേഷന്‍ മാനേജര്‍: പ്രസാദ്, സന്തോഷ്, കളറിസ്റ്റ്: ഷാന്‍ ആശിഫ്, മോഷന്‍ ഗ്രാഫിക്‌സ്: വിവേക്. എസ്, വി എഫ് എക്‌സ്: റാബിറ്റ് ഐ, സ്‌പോട് എഡിറ്റര്‍: സനോജ് ബാലകൃഷ്ണന്‍, ടൈറ്റില്‍ ഡിസൈന്‍: സുജിത്, സ്റ്റില്‍സ്: ജാസില്‍ വയനാട്, ഡിസൈന്‍: ഹൈ ഹോപ്‌സ് ഡിസൈന്‍, സ്റ്റുഡിയോ: സൗന്‍ഡ് ബ്രൂവെറി പിആര്‍ഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
Keywords: Kochi, News, Kerala, Top-Headlines, Cinema, Entertainment, School, 'Oru Wayanadan Pranayakadha'; Motion poster released