Join Whatsapp Group. Join now!
Aster MIMS 10/10/2023

അകൗണ്ടില്‍ 176 രൂപ മാത്രം; മകളുടെ കല്യാണം നടത്താന്‍ കടം വാങ്ങി, കൂടെയുള്ളവര്‍ക്ക് ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍

ഒരു ബാങ്ക് അകൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും Kochi, News, Kerala, Top-Headlines, Crime branch, Monson Mavungal

കൊച്ചി: (www.kasargodvartha.com 30.09.2021) ഒരു ബാങ്ക് അകൗണ്ട് മാത്രമാണെന്നും അതില്‍ വെറും 176 രൂപ മാത്രമേ ഉള്ളുവെന്നും മോന്‍സണ്‍ മാവുങ്കല്‍. മകളുടെ കല്യാണത്തിന് സുഹൃത്തായ ജോര്‍ജില്‍ നിന്ന് കടം വാങ്ങിയെന്നും കൂടെയുള്ള ബൗണ്‍സര്‍മാര്‍ക്ക് ഉള്‍പെടെ ആറ് മാസമായി ശമ്പളം പോലും നല്‍കിയിട്ടില്ലെന്നും മോന്‍സണ്‍ മാവുങ്കല്‍ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കി. തട്ടിപ്പ് നടത്തിയുണ്ടാക്കിയ പണമെല്ലാം ആര്‍ഭാട ജീവിതത്തിനാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്. 

അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പുള്ള സമയത്ത് കാര്യമായ ഇടപാടുകള്‍ ഒന്നും നടക്കാത്തതിനാല്‍ മോന്‍സണ്‍ സാമ്പത്തിക പ്രതിസന്ധിയിലായി എന്നാണ് വിവരം. പ്രവാസി സംഘടകളുടെയെല്ലാം ഭാരവാഹിയായ മോന്‍സണ്‍ ഇതുവരെ വിദേശ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് റിപോര്‍ട്. ഇയാള്‍ക്ക് പാസ്പോര്‍ട് പോലുമില്ലെന്ന് പൊലീസ് പറയുന്നു. താമസിച്ചിരുന്ന വീടിന് 50,000 രൂപയാണ് പ്രതിമാസ വാടക. എന്നാല്‍ കഴിഞ്ഞ എട്ട് മാസമായി ഈ വാടക നല്‍കിയിരുന്നില്ല. 

Kochi, News, Kerala, Top-Headlines, Crime branch, Monson Mavungal, Only Rs 176 in the account; Monson Mavungal says he borrowed money to pay for his daughter's wedding and has not even paid his companions for six months

മോന്‍സന്റെ ഭൂമി ഇടപാടുകളും ഇയാളുടെ ജീവനക്കാരുടെ ബാങ്ക് അകൗണ്ട് വിവരങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുവരെ മോന്‍സന്റെ അകൗണ്ടുകളില്‍ വലിയ തുക കണ്ടെത്തിയിട്ടില്ല. അതേസമയം മറ്റ് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കും.

Keywords: Kochi, News, Kerala, Top-Headlines, Crime branch, Monson Mavungal, Only Rs 176 in the account; Monson Mavungal says he borrowed money to pay for his daughter's wedding and has not even paid his companions for six months

Post a Comment