ദിർഹമാണെന്ന് വിശ്വസിപ്പിച്ച് കടലാസ് കെട്ടുകൾ നൽകി കാടങ്കോട് നെല്ലിക്കാലിലെ പി ഹനീഫിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സെപ്റ്റംബർ നാലിന് വൈകിട്ടാണ് സംഭവം നടന്നത്. കയ്യിലുള്ള ദിർഹം മാറ്റിക്കിട്ടുന്നതിന് സഹായം തേടി സംഘം പരിചയപ്പെട്ടെന്നും തുടർന്ന് 100 ദിർഹം നൽകിയതായും ഈ ഇടപാടിൽ തനിക്ക് ലാഭം കിട്ടിയതായും ഹനീഫ് പറയുന്നു.
പിന്നീട് തങ്ങളുടെ കയ്യിൽ എട്ട് ലക്ഷം ദിർഹം ഉണ്ടെന്നും അഞ്ച് ലക്ഷ്മ രൂപ തന്നാൽ മതിയെന്നും സംഘം പറയുകയും അത് വിശ്വസിച്ച് ഭാര്യയുടെ സ്വർണം വിറ്റും മറ്റുമായി അഞ്ച് ലക്ഷം രൂപ സംഘടിപ്പിച്ചു റെയിൽവെ സ്റ്റേഷൻ പരിസരത്ത് എത്തി സംഘത്തിന് രൂപ കൈമാറിയതായും പരാതിയിൽ പറയുന്നു.
എന്നാൽ വ്യാജ ദിർഹവും കടലാസ് കഷ്ണങ്ങളും അടങ്ങിയ പൊതി നൽകി സംഘം രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഹനീഫ് വ്യക്തമാക്കുന്നത്. ഇവരുടെ പേരും മറ്റുവിവരവും ഇദ്ദേഹത്തിന് കൃത്യമായി അറിയില്ലായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ, സിസിടിവി ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
ജുവൻ അലിയിൽ നിന്നു 10,000 രൂപയും യുഎഇ ദിർഹവും അന്വേഷണ സംഘം കണ്ടെടുത്തു. മറ്റ് ജില്ലകളിൽ സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയതായി പൊലീസ് സംശയിക്കുന്നു. തട്ടിപ്പ് പണത്തിൽ വലിയൊരു ഭാഗവും ആർഭാട ജീവിതത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കാഞ്ഞങ്ങാട് ഡിവൈെഎസ്പി ഡോ. വി ബാലകൃഷ്ണന്റെ നിർദേശത്തിൽ ചന്തേര പൊലീസ് സിഐ പി നാരായണൻ, എസ്ഐ എം വി.ശ്രീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Also Read:
Keywords: Kasaragod, News, Kerala, Arrest, Top-Headlines, Fraud, Case, Police, Mobile Phone, Kanhangad, One more arrested in money fraud case.
< !- START disable copy paste -->
Keywords: Kasaragod, News, Kerala, Arrest, Top-Headlines, Fraud, Case, Police, Mobile Phone, Kanhangad, One more arrested in money fraud case.
< !- START disable copy paste -->