കോഴിക്കോട്: (www.kasargodvartha.com 06.09.2021) നിപ വൈറസ് ബാധ റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ ചാത്തമംഗലം പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍. മുക്കം നഗരസഭയിലെ മൂന്ന് കിലോമീറ്റര്‍ പരിധിയിലും കൊടിയത്തൂര്‍ പഞ്ചായത്തിലെ മൂന്ന് കിലോമീറ്റര്‍ പരിധിയിലും കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു.
അതേസമയം അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മണിമുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരെ തുറക്കാം. ചാത്തമംഗലം പഞ്ചായത്ത് മുഴുവനായും മുക്കം മുന്‍സിപ്പാലിറ്റി, പുത്തൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുകിടക്കുന്ന മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളുമാണ് കണ്ടെയ്ന്‍ സോണായി പ്രഖ്യാപിച്ചത്.
Keywords: Kozhikode, News, Kerala, Top-Headlines, health, District Collector, Nipah virus; Chathamangalam panchayat declared as containment zone