കോഴിക്കോട്: (www.kasargodvartha.com 07.09.2021) നിപ രോഗലക്ഷണമുള്ള എട്ടു പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. നിപ ബാധിച്ച് മരിച്ച് കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവര്‍ത്തകരുമടക്കമുള്ളവരാണ് ഈ എട്ടുപേര്‍. പൂനെ വൈറോളജി ലാബിലേക്ക് എട്ടു പേരുടെ മൂന്നു വീതം 24 സാംപിളുകളാണ് പരിശോധനക്കായി അയച്ചതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
വളരെ അടുത്ത സമ്പര്‍ക്കമുള്ളവര്‍ക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തില്‍ ആശ്വാസകരമാണെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കൂടുതല്‍ സാംപിളുകള്‍ ചൊവ്വാഴ്ച തന്നെ പരിശോധിക്കാന്‍ സാധിക്കും. അഞ്ചു സാംപിളുകള്‍ ടെസ്റ്റ് ചെയ്യുന്നുണ്ട്. ഇതിന്റെ ഫലം വൈകാതെ പുറത്തുവരുമെന്നും മന്ത്രി വ്യക്തമാക്കി. മെഡികല്‍ കോളജ് ആശുപത്രിയില്‍ 48 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ എട്ടു പേരുടെ ഫലം നെഗറ്റീവ് ആയി.
Keywords: Kozhikode, News, Kerala, Minister, Health-minister, Top-Headlines, health, Nipah; Minister Veena George says test results of 8 people are negative