Join Whatsapp Group. Join now!
Aster MIMS 10/10/2023

'വിക്രമാദിത്യ'യായി പ്രഭാസ്; പ്രണയ ചിത്രം 'രാധേശ്യാം' പൊങ്കല്‍ ദിനമായ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തും

നടന്‍ പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം 'രാധേശ്യാം' News, National, Top-Headlines, Cinema, Entertainment, Actor

ഹൈദരാബാദ്: (www.kasargodvartha.com 30.09.2021) നടന്‍ പ്രഭാസ് നായകനായി എത്തുന്ന പ്രണയ ചിത്രം 'രാധേശ്യാം' പൊങ്കല്‍ ദിനമായ ജനുവരി 14 ന് പ്രദര്‍ശനത്തിനെത്തും. നേരത്തെ ഈ വര്‍ഷം ജൂലൈ 30 ന് ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കോവിഡ് മൂലം ഷൂടിങ് നീണ്ടതോടെ റിലീസ് തീയതിയും നീളുകായിരുന്നു. 

വിക്രമാദിത്യ എന്ന കഥാപാത്രമായി എത്തുന്ന പ്രഭാസിന്റെ നായികയാകുന്നത് പൂജ ഹെഡ്‌ഗെയാണ്.  രാധാകൃഷ്ണ കുമാറാണ് സംവിധാനം. യുവി ക്രിയേഷന്‍, ടി-സീരീസ്  ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ സച്ചിന്‍ ഖേദേകര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 

News, National, Top-Headlines, Cinema, Entertainment, Actor, New movie of Prabhas 'Radheshyam' will be released on January 14

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളംഎന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്.

Keywords: News, National, Top-Headlines, Cinema, Entertainment, Actor, New movie of Prabhas 'Radheshyam' will be released on January 14

Post a Comment