റജിസ്റ്റർ ചെയ്തത് 240 പേരാണെങ്കിലും പരീക്ഷയെഴുതാൻ 18പേർ എത്തിയില്ല. കോവിഡ് വ്യാപന സാഹചര്യത്തിൽ കർശനമായ നിബന്ധനകൾ സ്കൂൾ മാനേജ്മെന്റ് നടപ്പാക്കി. രോഗ ലക്ഷണം കാട്ടുന്നവർക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. എന്നാൽ ആ മുറികൾ ഉപയോഗിക്കേണ്ടി വന്നില്ല. രാവിലെ 11 മുതൽ വ്യത്യസ്ത സമയം നൽകിയാണ് വിദ്യാർഥികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്.
കേന്ദ്ര പരീക്ഷാ നിരീക്ഷകൻ ഡോ. ഇഫ്തികർ അഹ്‌മദിന്റെ നിരീക്ഷണത്തിലാണ് പരീക്ഷ നടത്തിയത്. പരീക്ഷാകേന്ദ്രത്തിൽ അടിയന്തിര ആവശ്യത്തിന് ഐസലേഷനും മറ്റു ആവശ്യങ്ങൾക്കുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. വിദ്യാർഥികൾക്ക് പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിനും ഗതാഗതം, പാർകിങ് സൗകര്യങ്ങൾ ഒരുക്കുന്നതിനും ചന്തേര പൊലീസ്, ജനമൈത്രി പ്രവർത്തകർ, സാന്ത്വനം പ്രവർത്തകർ തുടങ്ങിയവരുടെ സേവനമുണ്ടായി.
Keywords: Kasaragod, Kerala, News, Examination, Entrance Exam, Test, Education, Students, Trikaripur, COVID-19, NEET 2021 exam; 222 students wrote the exam.