Join Whatsapp Group. Join now!
Aster MIMS 10/10/2023

പോളൻഡ്, ലിത്വാനിയ എംബസിയിൽ മുഴങ്ങുന്നത് കാസർകോടൻ ശബ്ദം; അംബാസഡറായി നഗ്മ മുഹമ്മദ് മാലിക്

Nagma Muhammad Malik taken charge as ambassador of Poland and Lithuania #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 16.09.2021) പോളൻഡ്, ലിത്വാനിയ രാജ്യങ്ങളുടെ ഇൻഡ്യയുടെ അംബാസഡറായി നഗ്മ മുഹമ്മദ് മാലിക് സ്ഥാനമേറ്റപ്പോൾ ഏറെ ആഹ്ലാദം കാസർകോട്ടായിരുന്നു. നഗ്മയും കാസർകോടും തമ്മിലെന്ത് ബന്ധമെന്ന് ചോദിക്കാൻ വരട്ടെ. ഫോർട് റോഡ് സ്വദേശിയായ മുഹമ്മദ് ഹബീബുല്ല - സുലു ബാനു ദമ്പതികളുടെ മകളാണ് നഗ്മ. പക്ഷേ നഗ്മ ജനിച്ചതും വളർന്നതും ഡൽഹിയിൽ ആയിരുന്നു.

 
Nagma Muhammad Malik taken charge as ambassador of Poland and Lithuania



കേന്ദ്രസര്‍കാരിന്റെ ഓവര്‍സീസ് കമ്യൂണിക്കേകേഷന്‍സ് വകുപ്പില്‍ ജോലി ലഭിച്ചതോടെ കാസര്‍കോട്ടുനിന്ന് ഡല്‍ഹിയിലേക്ക് ചേക്കേറുകയായിരുന്നു ഹബീബുല്ലയും കുടുംബവും. സെന്റ് സ്റ്റീഫൻസ് കോളജിലും ഡൽഹി സ്കൂൾ ഓഫ് ഇകണോമിക്സിലുമായിരുന്നു നഗ്മയുടെ പഠനം. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

1991 ൽ വിദേശകാര്യ വകുപ്പിൽ സെർവീസിൽ ചേർന്നു. പാരീസില്‍ യുനെസ്‌കോയുടെ ഇൻഡ്യൻ മിഷനിലേക്കായിരുന്നു ആദ്യ നിയമനം. വിദേശകാര്യ മന്ത്രാലയത്തിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. പ്രധാനമന്ത്രി ഐ കെ ഗുജ്‌റാളിന്റെ സ്റ്റാഫ് ഓഫീസറായിരുന്നു.

2012 ഒക്ടോബർ മുതൽ 2015 നവംബർ വരെ ടുണീഷ്യയിലെ ഇൻഡ്യൻ അംബാസഡറായിരുന്നു. 2015 ഡിസംബർ മുതൽ 2018 ഡിസംബർ വരെ ബ്രൂണൈ ദാറുസലാമിലെ ഇൻഡ്യൻ ഹൈകമീഷനറായും നിയമിതയായി. 2019 ഫെബ്രുവരി മുതൽ 2020 ജനുവരി വരെ മന്ത്രാലയത്തിന്റെ നയ ആസൂത്രണ വിഭാഗത്തിന്റെ മേധാവിയും തുടർന്ന് 2021 ഓഗസ്റ്റ് വരെ അഡീഷണൽ സെക്രടറിയുമായിരുന്നു.

സെപ്റ്റംബർ ഒന്നിനാണ് പോളൻഡിലെയും ലിത്വാനിയയിലെയും ഇൻഡ്യയുടെ അംബാസഡറായി ചുമതലയേറ്റത്. കലയിലും തന്റേതായ പ്രകടനം അവർ കാഴ്ചവെച്ചിട്ടുണ്ട്. ടിവി, സ്റ്റേജ് നടിയായിരുന്നു. രാജ്യത്തെ ആദ്യത്തെ ടെലിവിഷൻ സോപ് ഒപേറയായ ഹം ലോഗിൽ അഭിനയിച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, ഉറുദു, മലയാളം ഭാഷകളിൽ പ്രാഗത്ഭ്യമുണ്ട്. ഡല്‍ഹിയില്‍ അഭിഭാഷകനായ മാലികാണ് ഭര്‍ത്താവ്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

Keywords: Kerala, Kasaragod, News, Top-Headlines, New Delhi, Government, India, Nagma Muhammad Malik taken charge as ambassador of Poland and Lithuania.< !- START disable copy paste -->

2 comments

  1. ദി ഗ്രേറ്റ് ഇന്ത്യൻ
  2. 👍