Join Whatsapp Group. Join now!
Aster MIMS 10/10/2023

കോവിഡ് മഹാമാരി കാലത്തേ സേവന പ്രവർത്തനം; ദുബൈ കെ എം സി സി മുനിസിപൽ ജനറൽ സെക്രടറി അശ്കർ ചൂരിയെ അനുമോദിച്ചു

Muslim League committee commends Dubai KMCC Municipal General Secretary Askar Choori#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 19.09.2021) കോവിഡ് കാലത്ത് ദുബൈ നൈഫ് കേന്ദ്രീകരിച്ച് കെ എം സി സി നടത്തിയ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം കെ എം സി സി നൽകിയ മുനിസിപൽ ജനറൽ സെക്രടറി അശ്കർ ചൂരിയെ അനുമോദിച്ചു. കാസർകോട് മുനിസിപൽ മുസ്‌ലിം ലീഗ് കമിറ്റിയാണ് അശ്കർ ചൂരിയെ ഉപഹാരം നൽകി ആദരിച്ചത്. വി പി ടവറിൽ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുനിസിപൽ പ്രസിഡന്റ് കെ എം ബശീർ അധ്യക്ഷത വഹിച്ചു.
 
Muslim League committee commends Dubai KMCC Municipal General Secretary Askar Choori

ജില്ലാ ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അശ്‌റഫ് എം എൽ എ, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, ജനറൽ സെക്രടറി അബ്ദുല്ലകുഞ്ഞി ചെർക്കള, നഗരസഭ ചെയർമാൻ വി എം മുനീർ, ഹാശീം കടവത്ത്, ഹമീദ് ബെദിര, സഹീർ ആസിഫ്, അശ്‌റഫ് എടനീർ, ഖാലിദ് പച്ചക്കാട്, കെ എം അബ്ദുർ റഹ്‌മാൻ, മുത്വലിബ് പാറക്കെട്ട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, എ എ അസീസ്, ഹസൈനാർ തളങ്കര, ഹകീം അജ്മൽ തളങ്കര, നൗഫൽ തായൽ, ഫിറോസ് അഡ്ക്കത്ത്ബയൽ, ഹസൻകുട്ടി പതിക്കുന്നിൽ, ബശീർ ചേരങ്കൈ, ഇഖ്ബാൽ ബാങ്കോട്, മുസമിൽ എസ് കെ, അനസ് കണ്ടത്തിൽ, അൻവർ പള്ളം, മുജീബ് തായലങ്ങാടി തുടങ്ങിയവർ പ്രസംഗിച്ചു.

Keywords: Kerala, News, Kasaragod, KMCC, Muslim-league, Felicitation, COVID-19, Muslim League committee commends Dubai KMCC Municipal General Secretary Askar Choori.

Post a Comment