Join Whatsapp Group. Join now!
Aster MIMS 10/10/2023

മാതാവിനൊപ്പം ബാങ്കില്‍ പോയി അവിടെനിന്നും കാണാതായി; 6 മാസത്തിന് ശേഷം 17 കാരന്റെ മൃതദേഹം 15 വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുന്ന വീട്ടില്‍ നിന്നും കണ്ടെത്തി

Missing boy dead body found in closed house#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃശ്ശൂര്‍: (www.kasargodvartha.com 15.09.2021) 6 മാസം മുന്‍പ് കാണാതായ 17 കാരന്റെ മൃതദേഹം അടഞ്ഞു കിടക്കുന്ന വീട്ടില്‍ നിന്നും കണ്ടെത്തി. മാതാവിനൊപ്പം വാടാനപ്പള്ളിയിലെ ബാങ്കില്‍ പോയി അവിടെനിന്ന് കാണാതായ അമല്‍ കൃഷ്ണയുടെ മൃതദേഹം 4 കിലോമീറ്റര്‍ ദൂരെയുള്ള അടഞ്ഞ് കിടക്കുന്ന വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. 

അമലിന്റെ വീട്ടില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലുള്ള തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗന്‍ഡിന് സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ 15 വര്‍ഷത്തിലേറെയായി അടഞ്ഞ് കിടന്ന വീട്ടിലായിരുന്നു മൃതദേഹം. ഹോടെല്‍ നടത്തുന്നതിന് സ്ഥലം നോക്കിയെത്തിയ വ്യാപാരിയാണ് മൃതദേഹം കണ്ടത്. അടഞ്ഞ് കിടക്കുന്ന വീടിന്റെ വളപ്പിലെ കാടു വെട്ടാറുണ്ടായിരുന്നെങ്കിലും 6 മാസത്തിലേറെയായി വീട്ടില്‍ ആരും കയറിയിട്ടില്ല.  

കയറിലൂടെ തല ഊര്‍ന്നു തുടങ്ങിയ നിലയിലുള്ള മൃതദേഹത്തിന്റെ കഴുത്തിന് താഴെയുള്ള ഭാഗം തറയില്‍ കിടക്കുന്ന നിലയിലായിരുന്നുവെന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് പറഞ്ഞു. ജീന്‍സും ഷര്‍ടും ധരിച്ചിട്ടുണ്ട്. മരിച്ചത് അമല്‍ തന്നെയാണെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയെങ്കിലും ഡി എന്‍ എ പരിശോധനയ്ക്ക് ശേഷമേ ഔദ്യോഗികമായി സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി. 

News, Kerala, State, Top-Headlines, Thrissur, Dead body, Dead, Police, Missing boy dead body found in closed house

6 മാസം മുന്‍പ് അമലിനെ കാണാതാകുമ്പോള്‍ കൈവശം ഉണ്ടായിരുന്ന എ ടി എം കാര്‍ഡും മൊബൈല്‍ ഫോണും അമലിന്റെ ഫോടോകളും ഇതിനൊപ്പം കണ്ടെത്തിയിട്ടുണ്ട്. സിം കാര്‍ഡ് ഒടിച്ചു മടക്കിയതും ഫോടോ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചുമരില്‍ ഫോണ്‍ നമ്പറും വിലാസവും കണ്ടെത്തി. അത് അമല്‍ എഴുതിയതാണെന്ന് ബന്ധു തിരിച്ചറിഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ടെത്തിനായി മെഡികല്‍ കോളജിലേക്ക് മാറ്റി.

മാര്‍ച് 18നാണ് പ്രവാസി മലയാളി ചേറ്റുവ ഏങ്ങണ്ടിയൂര്‍ ചാണാശേരി സനോജിന്റെയും ലൈബ്രേറിയന്‍ ശില്‍പയുടെയും മൂത്ത മകനും പാവറട്ടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയുമായ അമലിനെ കാണാതായത്. എ ടി എം കാര്‍ഡിന് തകരാര്‍ ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അത് പരിഹരിക്കാന്‍ മാതാവും കുട്ടിയുടെ കൂടെ ബാങ്കില്‍ ചെല്ലുകയായിരുന്നു.

സ്വന്തം അകൗണ്ടുള്ള ബാങ്കിലെ ഇടപാടു തീര്‍ത്ത് മാതാവ് അടുത്ത ബാങ്കിലേക്ക് പോകാനായി എത്തിയപ്പോഴാണ് പുറത്തു നിന്നിരുന്ന അമലിനെ കാണാതായത്. മാതാവിന്റെയും അമലിന്റെയും അകൗണ്ടുകള്‍ 2 ബാങ്കുകളിലായിരുന്നു. അതിന് ആഴ്ചകള്‍ക്ക് മുന്‍പ് അമലിന്റെ അകൗണ്ടില്‍ നിന്ന് 2 വട്ടമായി 10,000 രൂപ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്ലികേഷന്‍ വഴി പിന്‍വലിച്ചതായി വീട്ടുകാര്‍ കണ്ടെത്തിയിരുന്നു.

Keywords: News, Kerala, State, Top-Headlines, Thrissur, Dead body, Dead, Police, Missing boy dead body found in closed house

Post a Comment