city-gold-ad-for-blogger

കണ്ണൂരില്‍ അതിഥി തൊഴിലാളിയുടെ 2 മാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി; സുഹൃത്ത് പിടിയില്‍

കണ്ണൂര്‍: (www.kasargodvartha.com 10.09.2021) കണ്ണൂരില്‍ അതിഥി തൊഴിലാളിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. 2 മാസം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. മൂര്‍ശിദാബാദ് സ്വദേശി അശിക്കുല്‍ ഇസ്ലാമാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കണ്ണൂരില്‍ അതിഥി തൊഴിലാളിയുടെ 2 മാസം പഴക്കമുള്ള മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി; സുഹൃത്ത് പിടിയില്‍

ബംഗാള്‍ സ്വദേശിയായ പരേഷ്‌നാഥ് മണ്ഡലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ സുഹൃത്ത് കൊന്ന് കുഴിച്ച് മൂടിയതാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയ ശേഷം മൃതദേഹം നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ കുഴിച്ചുമൂടുകയായിരുന്നു. പിന്നീട് ഇവിടെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നിതിനിടയിലാണ് മൃതദേഹം കിട്ടിയത്. സംഭവം നടന്ന് 2 മാസത്തിന് ശേഷം ആണ് ഇരിക്കൂര്‍ പൊലീസ് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തുന്നത്. 

Keywords: News, Kerala, Kannur, Dead body, Police, Arrest, Crime, Top-Headlines, Migrant laborer dead body found in Kannur; Friend arrested

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia