സൂപ്പി വാണിമേൽ
മംഗളുറു: (www.kasargodvartha.com 30.09.2021) പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ മാസം നടത്തിയ രണ്ടാം അമേരികൻ സന്ദർശനവേളയിൽ ആതിഥ്യം നൽകാനായതിന്റെ ത്രിലിലാണ് മംഗളൂറുകാരി സുമൽ സന്ദീപ് കൊട്ട്യൻ. യു എസിലെ ഇൻഡ്യൻ അലങ്കാരം വുഡ്ലാൻഡ്സ് ഡിസി ഹോടെലിൽ മോഡിക്ക് ഒരുക്കിയ സൗകര്യങ്ങളുടെ മേൽനോട്ടം സുമൽ ഉൾപെട്ട എട്ടംഗ ഗ്രൂപിനായിരുന്നു.
'പുലർചെ അഞ്ചിന് വിശിഷ്ടാതിഥി ഉണരും മുമ്പേ ഞങ്ങൾ എട്ടുപേരുടെ കൂട്ടം സജ്ജരായി. ആഹാരം സമൃദ്ധവും സുരക്ഷിതവുമാക്കുക എന്ന ചുമതലയായിരുന്നു എനിക്ക്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യം പാലിക്കേണ്ടതുണ്ടായിരുന്നു. തീൻ മേശയിലെ ദക്ഷിണേന്ത്യൻ വിഭവങ്ങളിൽ നിന്ന് ഇഡലിയും സാമ്പാറും ആസ്വദിച്ചു കഴിക്കുകയായിരുന്നു മോദിജി. ആ ലാളിത്യവും മുഖത്ത് വിരിഞ്ഞ സംതൃപ്തിയുടെ പുഞ്ചിരിയും ഓരോരുത്തരുടെയും മനസിൽ തട്ടുന്നതായി' - സുമൽ തന്റെ സോഷ്യൽ വെബ്സൈറ്റിൽ കുറിച്ചു.
മംഗളുറു മേരിക്കുന്നിൽ ജോപാൽ പൂജാരിയുടേയും സുഫലയുടേയും മകളാണ് സുമൽ. കുന്താപുരം സ്വദേശികൾ നടത്തുന്ന വുഡ്ലാൻഡ്സിൽ ജോലി ചെയ്യുന്ന സുമൽ 10 വർഷമായി വാഷിങ്ടൺ ഡിസിയിലാണ് താമസം. ഹോടെൽ ചീഫ് എക്സിക്യൂടീവ് ഓഫീസർ ആനന്ദ് പൂജാരിയാണ് ഇൻഡ്യൻ പ്രധാനമന്ത്രിയുടെ ആതിഥ്യ സംഘത്തിൽ സുഫലയെ ചേർത്തത്. കോൺഗ്രസ് കുടുംബാംഗമാണ് സുമൽ. അമ്മയുടെ ജ്യേഷ്ഠൻ സുനിൽ കുമാർ ഗഞ്ചിമഥ് മംഗളുറു താലൂക് പഞ്ചായത്ത് കോൺഗ്രസ് അംഗമായിരുന്നു.
Keywords: Mangalore, News, Karnataka, Visit, Prime Minister, Narendra-Modi, Woman, Top-Headlines, Sumal Sandeep, Mangalore native prepared facilitates for Modi in US.
< !- START disable copy paste -->