city-gold-ad-for-blogger

രാജ്മോഹൻ ഉണ്ണിത്താൻ എം പിക്കെതിരെ നടപടി വേണ്ടെന്ന് കെപിസിസി തീരുമാനം; 'നേതാക്കൾക്കെതിരെ കടുത്ത ഭാഷാ പ്രയോഗം പാടില്ലെന്ന് ഉപദേശം'

കാസർകോട്: (www.kasargodvartha.com 15.09.2021) ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ കടുത്ത പരാമർശം നടത്തിയ രാജ് മോഹൻ ഉണ്ണിത്താൻ എം പിക്കെതിരെ നടപടി വേണ്ടെന്ന് കെപിസിസി. തീരുമാനം. ഉണ്ണിത്താൻ എംപിയുടെ വിശദീകരണം തൃപ്തികരമാണെന്ന് വിലയിരുത്തിയാണ് കെപിസിസിയുടെ തീരുമാനം.

  
രാജ്മോഹൻ ഉണ്ണിത്താൻ എം പിക്കെതിരെ നടപടി വേണ്ടെന്ന് കെപിസിസി തീരുമാനം; 'നേതാക്കൾക്കെതിരെ കടുത്ത ഭാഷാ പ്രയോഗം പാടില്ലെന്ന് ഉപദേശം'



ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ കടുത്ത പരാമർശങ്ങളിലാണ് രാജ്മോഹൻ ഉണ്ണിത്താനിൽ നിന്ന് കെപിസിസി വിശദീകരണം തേടിയത്. ഇടഞ്ഞുനിന്ന മുതിർന്ന നേതാക്കളെ അനുനയിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഉണ്ണിത്താനോട് കെപിസിസി വിശദീകരണം തേടിയത്.

കെപിസിസി പ്രസിഡണ്ട് കെ സുധാകരനുമായി ഫോണിൽ സംസാരിച്ച രാജ്മോഹൻ ഉണ്ണിത്താൻ തന്റെ പ്രസ്താവനയും അത് വിവാദത്തിലായപ്പോൾ നടത്തിയ വിശദീകരണവും ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപോർട്. നേതാക്കൾക്കെതിരെ കടുത്തഭാഷയിലുള്ള പ്രസ്താവനകൾ ഒഴിവാക്കണമെന്ന ഉപദേശമാണ് ഉണ്ണിത്താന് നേതൃത്വം നൽകിയിരിക്കുന്നതെന്നാണ് വിവരം.

അതേ സമയം ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടനയെ വിമർശിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട ശിവദാസൻ നായരുടെ വിശദീകരണത്തിൽ നേതൃത്വം സ്വീകരിച്ച് സസ്പെൻഷൻ നടപടി പിൻവലിക്കുമെന്നാണ് അറിയുന്നത്. ശിവദാസൻ നായർ തന്റെ വാക്കുകൾ സദുദ്ദേശപരമായിരുന്നുവെന്നാണ് വിശദീകരണം നൽകിയിട്ടുള്ളത്.

വിശദീകരണം തൃപ്തികരമാണെന്ന് നേതൃത്വം വിലയിരുത്തി. ശിവദാസൻ നായർക്കെതിരായ നടപടി പിൻവലിക്കാനും അതോടൊപ്പം ഉണ്ണിത്താനെതിരെ നടപടി സ്വീകരിക്കാനും എ, ഐ ഗ്രൂപുകളുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കെപിസിസി തീരുമാനമെന്നാണ് സൂചന.

സസ്പെൻഡ് ചെയ്യപ്പെട്ട ശേഷവും പരസ്യപ്രസ്താവന നടത്തിയ കെപിസിസി മുൻ ജനറൽ സെക്രടറി കെ പി അനിൽ കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ അദ്ദേഹത്തെ പാർടിയിൽ നിന്നും പുറത്താക്കിയതായതായാണ്, അനിൽകുമാറിൻ്റെ വാർത്താസമ്മേളനത്തിന് പിന്നാലെ കെ സുധാകരൻ വ്യക്തമാക്കിയത്. നടപടി വരും മുമ്പ് തന്നെ അനിൽകുമാർ സിപിഎം പാളയത്തിലേക്ക് ചേക്കേറുകയായിരുന്നുവെന്നാണ് കെപിസിസി.യുടെ വിശദികരണം.

Keywords: Kasaragod, News, Kerala, Rajmohan Unnithan, KPCC, DCC, Top-Headlines, UDF, President, Report, Secretary, Press meet, Political party, CPM, KPCC decides not to take action against Rajmohan Unnithan MP.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia