Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോടിന്റെ വികസന സ്വപ്‌നങ്ങൾ പങ്കുവെച്ച് കെ എൽ 14 ടോക് സീരിസിന് തുടക്കമായി; പുതിയ പദ്ധതികളിൽ ജില്ലയ്ക്ക് മുന്തിയ പരിഗണന നൽകുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ

KL14 Development Talk Series started#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 05.09.2021) ജില്ലയുടെ സമഗ്രമായ വികസന മുന്നേറ്റത്തിന് ഉതകുന്ന പദ്ധതികൾക്ക് രൂപം നൽകണമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കാസർകോട് ജില്ലയുടെ അനിവാര്യമായ വികസന മേഖലകളെക്കുറിച്ച് ചർച ചെയ്യുവാനും ആവശ്യമായ നയസമീപനങ്ങൾ സ്വീകരിക്കാനും പദ്ധതികൾ രൂപീകരിക്കാനും ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കെ എൽ 14 വികസന ടോക് സീരിസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
 
KL14 Development Talk Series started

അടിസ്ഥാന മേഖലകളിൽ കാസർകോട് ഇന്ന് മെച്ചപ്പെട്ടിട്ടുണ്ട്. ധാരാളം സർകാർ ഭൂമി ലഭ്യമായ ജില്ലയാണ് കാസർകോട്. കാർഷിക മേഖലയിലും ചെറുകിട വ്യവസായ മേഖലയിലും ഏറെ സാധ്യതകൾ ജില്ലയിലുണ്ട്. സിൽവർ ലൈൻ റെയിൽ ഉൾപെടെ യാഥാർഥ്യമാകുമ്പോൾ ഇനിയും മുന്നേറാൻ കഴിയും. സർകാരിന്റെ പുതിയ പദ്ധതികളിൽ കാസർകോടിന് മുന്തിയ പരിഗണന നൽകുമെന്നും വികസന കാര്യങ്ങളിൽ സവിശേഷ കാര്യങ്ങൾ ഏറ്റെടുക്കാൻ തയ്യാറാകുന്നതിനൊപ്പം എം എൽ എ മാരുമായും തദ്ദേശ സ്വയം ഭരണ സ്ഥാപന പ്രതിനിധികളുമായി ചർചകൾ നടത്തി വികസന ആശ്യങ്ങൾക്ക് രൂപം നൽകാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സുപ്രീം കോടതി അഭിഭാഷകൻ അഡ്വ. പി വി ദിനേശ് മോഡറേറ്റർ ആയിരുന്നു. ജില്ലാ കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാനവാസ്‌ പാദൂർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാന്മാർ, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, കാസർകോട് വികസന പാകേജ് സ്പെഷ്യൽ ഓഫീസർ ഇ പി രാജ്‌മോഹൻ, ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാൻ ഡോ. സി തമ്പാൻ, ജില്ല ആസൂത്രണ സമിതി സർകാർ നോമിനി അഡ്വ. സി രാമചന്ദ്രൻ, കാസർകോട് ജില്ലാ പഞ്ചായത്ത് ഇൻ്റേൺസ് വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികൾ, പ്രവാസി സംഘടന പ്രതിനിധികൾ, സംരംഭകർ, തുടങ്ങിയവർ ചർചയിൽ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Top-Headlines, Development project, Minister, Inauguration, Programme, KL14 Development Talk Series started.
< !- START disable copy paste -->

Post a Comment