Join Whatsapp Group. Join now!
Aster MIMS 10/10/2023

എല്ലാം അടഞ്ഞ് കിടന്നപ്പോൾ തൊഴിലാളികളുടെ കരുത്തിൽ വളർന്ന കേരള ബാങ്ക് തുറന്ന് പ്രവർത്തിച്ചു

Kerala Bank is open on harthal day#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 27.09.2021) കർഷക തൊഴിലാളികളുടെ ഭാരത് ബന്ദിനോടനുബന്ധിച്ച് സംസ്ഥാനത്ത് സംയുക്ത ട്രേഡ് യൂനിയനുകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ എല്ലാം അടഞ്ഞ് കിടന്നപ്പോൾ കേരള ബാങ്ക് പ്രവർത്തിച്ചു. ബാങ്ക് ഡയറക്ടർ ഉൾപെടെയുള്ള നേതാക്കൾ പ്രകടനം നടത്തിയ നാട്ടിലാണ് കേരള ബാങ്ക് തുറന്ന് പ്രവർത്തിച്ചത്.

   
Kasaragod, Kerala, News, Top-Headlines, Harthal, State, Bank, Vellarikundu, Protest, CITU, President, Kerala Bank is open on harthal day.



മലയോര താലൂക് ആസ്ഥാനമായ വെള്ളരിക്കുണ്ട് ടൗൺ ഉൾപെടെ കാസർകോട് ജില്ലയിലെ കേരള ബാങ്കിന്റെ ശാഖകളാണ് ഭാരത് ബന്ദിൽ തുറന്ന് പ്രവർത്തിക്കുന്നത്. കർഷകർക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് നടത്തുന്ന ഭാരത് ബന്ദിൽ തട്ട് കടകൾ പോലും അടച്ചിട്ട് പിന്തുണ നൽകാൻ ആവശ്യപ്പെട്ട ദിനത്തിലാണ് കേരള ബാങ്കിന്റെ സുഗമമായ പ്രവർത്തനം നടക്കുന്നത്.

വെള്ളരിക്കുണ്ടിലെ കേരള ഗ്രാമീൺ ബാങ്ക്, യൂനിയൻ ബാങ്ക്, കോൺഗ്രസ് ഭരണസംവിധാനമുള്ള മാലോം സെർവീസ് സഹകരണ ബാങ്ക് മറ്റ് സ്വകാര്യ ധനകര്യ സ്ഥാപനങ്ങൾ എന്നിവ എല്ലാം അടഞ്ഞു കിടക്കുകയാണ്. ചെറുകിട വ്യാപാര സ്ഥാപനങ്ങളും ഹോടെലുകളും പൂർണമായും അടഞ്ഞു തന്നെയാണ്.

കേരള ബാങ്ക് വെള്ളരിക്കുണ്ട് ശാഖയിലെ അസി. മാനജർ ഉൾപെടെയുള്ള മുഴുവൻ ജീവനക്കാരും ജോലിക്കെത്തി. വെള്ളരിക്കുണ്ട് താലൂകിലെ ചിറ്റാരിക്കൽ, പരപ്പ, പാണത്തൂർ, മാലക്കല്ല് തുടങ്ങി മുഴുവൻ കേരള ബാങ്ക് ശാഖകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

കേരള ബാങ്ക് ഡയറക്ടറും സി ഐ ടി യു ജില്ലാ പ്രസിഡന്റും കൂടിയായ സാബു എബ്രഹാം ഉൾപെടെയുള്ള ഇടതുപക്ഷ നേതാക്കൾ ഭാരത് ബന്ദിന് പിന്തുണ തേടി മാലോം അടക്കമുള്ള സ്ഥലങ്ങളിൽ പ്രകടനം നടത്തിയിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ ഭാരത് ബന്ദ് പൂർണമാകുമെന്ന് കണ്ടിടത്താണ് കേരള ബാങ്ക് തുറന്ന് പ്രവർത്തിക്കുകയും ഇടപാടുകൾ ഉൾപെടെയുള്ളവ നടന്നുവരികയും ചെയ്യുന്നത്. സാബു എബ്രഹാമിന്റെ പ്രതികരണം തേടി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.

Keywords: Kasaragod, Kerala, News, Top-Headlines, Harthal, State, Bank, Vellarikundu, Protest, CITU, President, Kerala Bank is open on harthal day.



< !- START disable copy paste -->

Post a Comment