Join Whatsapp Group. Join now!
Aster MIMS 10/10/2023

കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ കേരള - ദക്ഷിണ കന്നഡ ജില്ലാ വനം വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നു; ഒന്നിച്ച് നീങ്ങാൻ ധാരണ; ഓപെറേഷന്‍ ഗജ പുനരാരംഭിക്കും

Kasaragod and Dakshina Kannada district Forest department officials hold meeting#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 11.09.2021) വനാതിര്‍ത്തികളിലെ ജനവാസമേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഓപെറേഷന്‍ ഗജ പുനരാരംഭിക്കുന്നു. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതിനായി കേരളത്തിലെയും ദക്ഷിണ കന്നഡയിലെയും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ യോഗത്തിലാണ് തീരുമാനം. കാട്ടാനയുള്‍പെടെ വന്യമൃഗശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കാസര്‍കോട് നടന്ന മന്ത്രിതല യോഗത്തിന്റെ തീരുമാന പ്രകാരമാണ് ഇരു സംസ്ഥാനങ്ങളിലെയും ഉന്നതോദ്യോഗസ്ഥരുടെ യോഗം നടന്നത്.
 
Kasaragod and Dakshina Kannada district Forest department officials hold meeting

കാട്ടാനകളെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചെത്തിക്കാന്‍ യോജിച്ച് പ്രവര്‍ത്തിക്കാനും ധാരണയായി. കാസര്‍കോട് റേഞ്ചില്‍ തമ്പടിച്ചിട്ടുള്ള ആനകളെ സുള്ള്യ വനത്തിലേക്കും, കാഞ്ഞങ്ങാട് റേഞ്ചിലുള്ള ആനകളെ തലക്കാവേരി വനത്തിനകത്തേക്കും കടത്തിവിടും. വനമേഖലയിലെ വേട്ടയാടല്‍, കഞ്ചാവ് കൃഷി, വനാതിര്‍ത്തികളിലെ മദ്യ നിര്‍മാണം തുടങ്ങിയവയില്‍ വിവരങ്ങള്‍ പരസ്പരം കൈമാറി നടപടികള്‍ സ്വീകരിക്കും. ഇതിനായി സംയുക്ത പരിശോധന നടത്താനും വനം-വന്യജീവി നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി.

യോഗത്തില്‍ സി സി എഫ് ഡി കെ വിനോദ് കുമാര്‍, മംഗളുറു ഡി സി എഫ് വി കെ ദിനേശ് കുമാര്‍, കാസര്‍കോട് ഡി എഫ് ഒ പി ധനേഷ് കുമാര്‍, എ സി എഫ് അജിത് കെ രാമന്‍, ഇരു സംസ്ഥാനങ്ങളിലെയും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Kerala, News, Kasaragod, Animal, Top-Headlines, Forest, Kanhangad, Kasaragod and Dakshina Kannada district Forest department officials hold meeting.
< !- START disable copy paste -->

Post a Comment