ഭാരത് ബന്ദിനോടനുബന്ധിച്ചുള്ള ഹർത്താൽ പൂർണം; സ്വകാര്യ വാഹനങ്ങൾ ഓടി
Sep 27, 2021, 11:25 IST
കാസർകോട്: (www.kasargodvartha.com 27.09.2021) കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനോടനുബന്ധിച്ചുള്ള സംയുക്ത ട്രേഡ് യൂനിയനുകളുടെ ഹർത്താൽ കാസർകോട്ട് പൂർണം. കേന്ദ്രത്തിൻ്റെ കാർഷിക നിയമങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർചയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 40 ൽ അധികം യൂനിയനുകളടങ്ങുന്നതാണ് കിസാൻ മോർച.
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് കേരളത്തിൽ ഹര്‍ത്താല്‍. സർകാർ, സ്വകാര്യ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ, വ്യവസായങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ പൂർണമായും അടഞ്ഞു കിടക്കുന്നു.
ആശുപത്രി, മെഡികൽ സ്റ്റോർ, ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ, വിവാഹം തുടങ്ങി അവശ്യ സേവനങ്ങളെയെല്ലാം ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സാധാരണ പോലെ പാൽ, പത്രം എന്നിവയെയും ഒഴിവാക്കിയിരുന്നു. അതേ സമയം സ്വകാര്യ വാഹനങ്ങൾ ഓടുന്നതിനെ തടയുന്നില്ല.
പണിമുടക്കിയ സംഘടനകൾ വിവിധ സ്ഥലങ്ങളിൽ പ്രകടനം നടത്തി.
Keywords: Kasaragod, Kerala, News, Top-Headlines, Protest, Farming, Trade-union, Harthal, Government, Office, Hospital, Joint trade union's state wide harthal affects normal life.