Join Whatsapp Group. Join now!
Aster MIMS 10/10/2023

ഭാരത്‌ ബന്ദിനോടനുബന്ധിച്ചുള്ള സെപ്റ്റംബർ 27 ലെ ഹർത്താലിൽ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന്‌ സംയുക്ത ട്രേഡ്‌ യൂനിയൻ സമിതി

Joint Trade Union Committee requests to people to cooperate in hartal on September 27#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്‌: (www.kasargodvartha.com 23.09.2021) ബിജെപി സർകാരിന്റെ ജനവിരുദ്ധ തൊഴിലാളി, കർഷക വിരുദ്ധനയങ്ങൾക്കെതിരെ 27ന്‌ നടക്കുന്ന ഭാരത്‌ ബന്ദിനോടനുബന്ധിച്ചുള്ള ഹർത്താലിൽ ജോലിയിൽ നിന്ന്‌ വിട്ടു നിന്നും വാഹനങ്ങൾ ഓടിക്കാതെയും ജനങ്ങൾ സഹകരിക്കണമെന്ന്‌ സംയുക്ത ട്രേഡ്‌ യൂനിയൻ സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.

  
Joint Trade Union Committee requests to people to cooperate in hartal on September 27



പണിമുടക്കുന്ന തൊഴിലാളികളും കുടുംബവും 27ന് രാവിലെ 10.30 മുതൽ 11.30വരെ റോഡിൽ ശൃംഖല തീർക്കും. കോവിഡ്‌ മാനദണ്ഡംപാലിച്ചു അഞ്ച്‌ പേർ വീതം കൊടികൾ, പ്ലകാർഡുകൾ എന്നിവയുമായി റോഡരികിൽ അണിനിരക്കും. വെള്ളി, ശനി ദിവസങ്ങളിൽ എല്ലായിടങ്ങളിലും വിളംബര പ്രകടനവും പന്തംകൊളുത്തി പ്രകടനവും നടക്കും.

കാർഷിക കരിനിയമങ്ങൾ പിൻവലിച്ചു സമരം ഒത്തുതീർപ്പാക്കുക, തൊഴിൽനിയമ ഭേദഗതികൾ പിൻവലിക്കുക, പെട്രോൾ, ഡീസൽ, പാചകവാതക വിലക്കയറ്റം തടയുക, വൈദ്യുതി സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക, പൊതുമേഖലാസ്ഥാപനങ്ങളുടെ ഓഹരി വിൽപന ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

രാജ്യത്തെ 500ലധികംവരുന്ന കർഷക സഘടനകൾ കഴിഞ്ഞ പത്ത്‌ മാസമായി സമരത്തിലാണ്‌. സമരം തീർക്കാൻ കേന്ദ്രസർകാർ തയ്യാറാവുന്നില്ല. തൊഴിൽ നിയമ ഭേദഗതി, പൊതുമേഖലാസ്വകാര്യവൽകരണം, അമിതമായ വിലക്കയറ്റം എന്നിവക്കെതിരെ ട്രേഡ്‌യൂണിയനുകളും സമരത്തിലാണ്‌. തൊഴിലില്ലായ്‌മക്കെതിരെ യുവജനങ്ങളും സ്‌ത്രീസംരക്ഷണമുയർത്തി മഹിളാ സംഘടനകളും പ്രക്ഷോഭത്തിലാണ്‌. വിവിധ മേഖലകളിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട്‌ മോദി സർക്കാർ പുറംതിരിഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ്‌ ഭാരത് ബന്ദെന്ന് നേതാക്കൾ പറഞ്ഞു.

വാർത്താസമ്മേളനത്തിൽ സംയുക്ത ട്രേഡ് യൂനിയൻ സമിതി കൺവീനർ ടി കെ രാജൻ, കെ വി കൃഷ്‌ണൻ, ടി വി കുഞ്ഞിരാമൻ, ശരീഫ്‌ കൊടവഞ്ചി, വി വി വിജയൻ, കരിവെള്ളൂർ വിജയൻ, പി പി രാജു, സിഎംഎ ജലീൽ, സി വി ചന്ദ്രൻ, നാഷനൽ അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

Keywords: Kerala, News, Kasaragod, Press meet, Harthal, Trade-union, Top-Headlines, Joint Trade Union Committee requests to people to cooperate in hartal on September 27.
< !- START disable copy paste -->

Post a Comment