Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്റ്റേഷനിൽ പരാതിയുമായി എത്തിയ ഗർഭിണിക്ക് സഹായവുമായി ജനമൈത്രി പൊലീസ്

Janamaithri police help pregnant woman who came to the station with a complaint#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 28.09.2021) കോവിഡ് ബുദ്ധിമുട്ട് മൂലം ഭർത്താവിന് സ്ഥിരമായി ജോലി ഇല്ല, മൂന്നുമാസത്തെ വാടക നൽകണം, ഭക്ഷണത്തിന് പോലും വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ദയനീയ അവസ്ഥ, ഒടുവിൽ യുവതി പരാതിയുമായി ചെന്നത് പൊലീസ് സ്റ്റേഷനിൽ.

Badiyadikka Police

ഒറ്റമുറി വാടക റൂമിൽ മൂന്ന് മക്കളെയും കൊണ്ട് കഴിയുന്ന എട്ട് മാസം ഗർഭിണിയായ യുവതിയാണ് ബദിയടുക്ക എസ് ഐ വിനോദ്കുമാറിനെ കണ്ട് പരാതി നൽകിയത്. യുവതിയുടെ പരാതി കേട്ട എസ് ഐ പോകെറ്റിൽ നിന്ന് ഒരു ചെറിയ സഹായം നൽകി പരിഹാരം ഉണ്ടാക്കാം എന്ന് ഉറപ്പ് നൽകി.

അടുത്ത ദിവസം തന്നെ എസ് ഐയുടെ നിർദേശ പ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർ അനൂപ്, മഹേഷ് എന്നിവർ യുവതിയുടെ വീട്ടിൽ പോയി കാര്യങ്ങൾ അന്വേഷിക്കുകയും കുടുംബത്തിന്റെ ദയനീയാവസ്ഥ സാമൂഹ്യ പ്രവർത്തകൻ റിയാസ് മാന്യയെ അറിയിക്കുകയും ചെയ്തു.

പിന്നീട് സാമൂഹ്യ പ്രവർത്തകൻ റിയാസ് മാന്യയുടെ നേതൃത്വത്തിൽ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത രണ്ട് സുമനസുകൾ നൽകിയ ഒരു മാസത്തേക്കുള്ള സാധനങ്ങളും, വാടകയും എസ് ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ യുവതിക്ക് കൈമാറി.

വാടക കുടിശികയുടെ കാര്യം റൂം ഉടമസ്ഥനുമായി സംസാരിച്ച് ധാരണയിലെത്താനും എസ് ഐ മറന്നില്ല. ജനമൈത്രി ബീറ്റ് ഓഫീസർ അനൂപ്, മഹേഷ്, രാജേഷ്, സാമൂഹ്യ പ്രവർത്തകൻ റിയാസ് മാന്യ സംബന്ധിച്ചു

Keywords: Kerala, News, Kasaragod, Top-Headlines, Police, Helping hands, Woman, Janamaithri police help pregnant woman who came to the station with a complaint.
< !- START disable copy paste -->

Post a Comment