Join Whatsapp Group. Join now!
Aster MIMS 10/10/2023

എയിംസ് കാസര്‍കോട്ട് വേണം; സ്വപ്‍ന സാക്ഷാത്‍കാരത്തിനായി നാട് ഒന്നിച്ചു; ചരിത്രമായി കൂട്ട ഉപവാസം

Hunger strike organized at Collectorate for AIIMS #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 30.09.2021) ആരോഗ്യ രംഗത്തെ പിന്നോക്കാവസ്ഥയിൽ നിന്നുള്ള മോചനത്തിനായി കാസർകോട്ട് എയിംസ് അനുവദിക്കണമെന്ന ആവശ്യവുമായി കലക്ട്രേറ്റിൽ നടന്ന കൂട്ട ഉപവാസം ചരിത്രമായി. കേരളത്തിന് അനുവദിക്കുന്ന എയിംസിനു വേണ്ടിയുള്ള പ്രൊപോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് ജനകീയ കൂട്ടായയുടെ നേതൃത്വത്തിൽ നടന്ന പോരാട്ടത്തിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.
 
Hunger strike organized at Collectorate for AIIMS



രാജ്മോഹൻ ഉണ്ണിത്താൻ എം പി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, ശ്രീ സച്ചിദാനന്ദ ഭാരതി, യു എം അബ്ദുർ റഹ്‌മാൻ മുസ്ലിയാർ, ഫാദർ തോംസൺ കൊറ്റിയാത്ത്, ശ്രീ വിവിക്താനന്ദ സരസ്വതി, അസീസ് കടപ്പുറം,
പി കെ ഫൈസൽ, കെ അഹ്‌മദ്‌ ശരീഫ്, ഗണേഷൻ അരമങ്ങാനം, ഫാദർ മാത്യു കുഴിമലയിൽ, മാധവൻ കെ എ, സുഹൈർ അസ്ഹരി പള്ളങ്കോട്, ആർ ഗംഗാധരൻ, ജമീല അഹ്‌മദ്‌ തുടങ്ങി പതിനേഴ് വ്യക്തികൾ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

കാസർകോടിന്റെ ആരോഗ്യ പിന്നോക്കാവസ്ഥയും എൻഡോസൾഫാൻ രോഗാതുരതയും കണക്കിലെടുത്ത് ഗവേഷണവും പഠനവും നടത്തുന്ന എയിംസ് കാസർകോട്ട് സ്ഥാപിക്കുന്നതിന് ജില്ലയുടെ പേരുൾപെടുത്തി പ്രൊപോസൽ കൊടുക്കുന്നതിന് മുഖ്യമന്ത്രി ഇടപെടണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. കാസർകോട്ട് എയിംസ് വരുമ്പോൾ അതിന്റെ ഗുണം ദക്ഷിണ കന്നഡ, കുടക് അടക്കമുള്ള സമീപ ജില്ലകളിൽ ഉള്ളവർക്കും ലഭിക്കുമെന്നും എംപി പറഞ്ഞു.

എയിംസ് ജനകീയ കൂട്ടായ്മ ചെയർമാൻ കെ ജെ സജി അധ്യക്ഷത വഹിച്ചു. ഫാദർ ജോർജ് വള്ളിമല, ഗണേഷൻ അരമങ്ങാനം, മാധവൻ കെ എ, മൂസ ബി ചെർക്കള, മുഹമ്മദ് പാക്യാര, സുബൈർ പടുപ്പ്, വി കെ രാജൻ, രജനി, അജിത്ത്, ഉമ, കെ ബി സുരേഷ് കുമാർ, ശാനിദ ഹാരിസ്, ബാബു അഞ്ചംവയൽ, പ്രൊഫ. ടി എം സുരേന്ദ്രനാഥ്, അബ്ദുൽ ഗഫൂർ, പത്മരാജൻ ഐങ്ങോത്ത്, ഷിനോജ് ചാക്കോ, ഗീത കൃഷ്ണൻ, ഗോൾഡൻ റഹ്‌മാൻ, ജമീല ദണ്ഡഗോളി, ജാസ്മിൻ കബീർ ചെർക്കളം, ബീഫാത്വിമ ഇബ്രാഹിം, എം കുഞ്ഞി കൃഷ്ണൻ, കെ എൻ വേണു, സന്തോഷ്, സിറിയക് മാവേലിൽ മാലക്കല്ല്, സോജോ തോമസ്, സണ്ണി എബ്രാഹാം, ബിനോയ് മാലക്കല്ല്, കബീർ ബ്ലാർകോഡ്, ശുകൂർ കണാജെ, ഷാജി കാഡമന, മുരളി പള്ളം, ഗോപിനാഥൻ മുതിരക്കാൽ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ശിഹാബ് ഉസ്മാൻ, അശ്‌റഫ് ഐവ സിൽക്സ്, ശമീർ, ഹാരിസ് അങ്കോള, ഉഷ മോഹൻ, നിസാർ സിറ്റികൂൾ, സാബിർ ഭാരത്, നൗഫൽ റിയൽ, ഫൈറൂസ് മുബാറക്, റെജി കരിന്തളം, ബാലഭാസ്ക്കരൻ, ചന്ദ്രൻ, ദാമോദരൻ അമ്പലത്തറ, കൃഷ്ണ കുമാർ മീങ്ങോത്ത്, ഗോപി മുളവന്നൂർ, സമീറ ഖാദർ, മുഹമ്മദ് കുഞ്ഞി മാങ്ങാട്, അമ്പാടി അമ്പലത്തറ, രാജേഷ്, രാമകൃഷ്ണൻ, സുജിത്ര പിള്ളയ്, ശിൽപ കണ്ണൻസ്, കൃഷ്ണകുമാർ അമ്പലത്തറ, കരിം ചൗക്കി, ഫാറൂഖ് ഖാസ്മി, സൈഫുദ്ദീൻ മാക്കോട്, ഉബൈദുല്ല കടവത്ത്, കെ ബി മുഹമ്മദ്‌ കുഞ്ഞി, ബി സി കുമാരൻ, ഹരിഹര സുധൻ, ജംശീദ്, സുമയ്യ അശ്‌റഫ്, ഹസീന സലാം, രാഘവ ചേരാൽ, ശരീഫ് കൊടവഞ്ചി, ഉസ്മാൻ കടവത്ത്, സി എ അഹ്‌മദ്‌ കബീർ, നൗശാദ് ബാവിക്കര, സുലൈഖ മാഹിൻ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഖമറുന്നീസ, ഹകീം ബേക്കൽ, സൂര്യ നാരായണ ഭട്ട്, റഫീഖ് മാസ്റ്റർ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വി വേണുഗോപാലൻ, ജഅഫർ മൊഗ്രാൽ, സലീം ചൗക്കി, മുനീസ അമ്പലത്തറ, ബാലു, ഹാജി മുഹമ്മദ് അബ്ദുൽ ഖാദർ ചെമ്പിരിക്ക,
പ്രൊഫ. ടി എം സുരേന്ദ്രനാഥ്, അബ്ദുൽ ഖാദർ ചട്ടംചാൽ, മഹ്‌മൂദ്‌ കൈക്കമ്പ, സാഹിദ ഇല്യാസ്, സുരേഷ് കുമാർ, റഈസ ടീചെർ, ഖാദർ പാലോത്ത്, റഫീഖ് മാസ്റ്റർ, നവാസ് ചെങ്കള, ബശീർ അഹ്‌മദ്‌, സരിജ ബാബു, താജുദ്ദീൻ പടിഞ്ഞാർ, നാസർ ചെർക്കളം, അനന്തൻ പെരുമ്പള, ഉമ്മു ഹാനി, വിൻസന്റ് മാവുങ്കാൽ, മുകുന്ദൻ കയ്യൂർ, ശറഫുന്നീസ ശാഫി, മറിയം ഒ കെ. ഹകീം ബേക്കൽ, ശരീഫ് മുഗു, ഉസ്മാൻ കടവത്ത്, എൻ ചന്ദ്രൻ, സി എച് ബാലകൃഷ്ണൻ, സാഹിദ ഇല്യാസ്,
അബ്ദുല്ലത്വീഫ് കുമ്പള, ഫൗസിയ സിദ്ദീഖ്, സമീറ ഖാദർ കുറ്റിക്കോൽ, അബ്ദുൽ ഖയ്യൂം കാഞ്ഞങ്ങാട്, യൂസുഫ് പച്ചിലമ്പാറ, സിദ്ദീഖ് കൈക്കമ്പ, സലീം സന, ദയാക്കർ മാഡ തുടങ്ങിയവർ സംസാരിച്ചു.ഫറീന കോട്ടപ്പുറം സ്വാഗതവും സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.

കെ എൽ 14 സിംഗേഴ്സ് കൂട്ടായ്‌മ പ്രവർത്തകരുടെ ഗാനങ്ങളും മുകുന്ദൻ കയ്യൂർ, ശരത്ത് അമ്പലത്തറ എന്നിവരുടെ നാടൻ പാട്ടുകളും സമര പന്തലിൽ അരങ്ങേറി.

(Updated)



Keywords: Kerala, Kasaragod, News, Top-Headlines, Strike, MP, Rajmohan Unnithan, MLA, N.A.Nellikunnu, Hunger strike organized at Collectorate for AIIMS< !- START disable copy paste -->

Post a Comment