കാഞ്ഞങ്ങാട്: (www.kasargodvartha.com 06.09.2021) പാളം മുറിച്ചു കടക്കുന്നതിനിടെയിൽ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. കല്ലൂരാവി ബദരിയ ജുമാ മസ്ജിദ് പരിസരത്തെ പരേതനായ ഇസ്മാഈലിൻ്റെ ഭാര്യ കുഞ്ഞാമിന (63) ആണ് മരിച്ചത്.
കാഞ്ഞങ്ങാട് സൗത് ഹയർ സെകൻഡറി സ്കൂളിന് സമീപം തിങ്കളാഴ്ച രാവിലെ 10.45 മണിയോടെയാണ് സംഭവം.
സംസാരശേഷിയും കേൾവിശേഷിയും ഇല്ലാത്ത കുഞ്ഞാമിന ബന്ധുവീട്ടിൽ പോകാനായി റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടെയിൽ കണ്ണൂർ ഭാഗത്ത് നിന്നും മംഗളൂറു ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിൻ തട്ടുകയായിരുന്നു.
ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി.
മക്കൾ: കരീം (റിയൽ എസ്റ്റേറ്റ് വ്യാപാരം), സലാം (ദുബൈ). മരുമക്കൾ: സൈനബ്, സെബീന.
കല്ലൂരാവി ജുമാ മസ്ജിദ് കബർസ്ഥാനിൽ ഖബറടക്കും.
Keywords: Kalluravi, Kasaragod, Kanhangad, Kerala, News, Top-Headlines, School, Police, Train, Railway, Hosdurg, Investigation, District-Hospital, Housewife hit by a train and died.