Join Whatsapp Group. Join now!
Aster MIMS 10/10/2023

വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Housewife found died #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പടന്നക്കാട്: (www.kasargodvartha.com 20.09.2021) വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം പടന്നക്കാട്‌ തീര്‍ഥങ്കര കണിച്ചിറയിലെ പരേതനായ സി വി കൃഷ്‌ണന്റെ ഭാര്യ ദേവകി (73) യാണ്‌ മരിച്ചത്.

 
Housewife found died



ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ദേവകിയെ പരിയാരത്തെ കണ്ണൂർ മെഡികല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.

വീടിൻ്റെ അടുക്കളയിലാണ്‌ സംഭവം. മക്കള്‍: രതീഷ്‌, ലത, ഷാജി. മരുമക്കള്‍: നീന ചട്ടഞ്ചാല്‍, രഘുവീരന്‍ തളിപ്പറമ്പ്‌, ധന്യ.

സംഭവത്തിൽ പൊലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Keywords: Kerala, Kasaragod, News, Padannakad, House-wife, Death, Burnt, Medical College, Police, Case, Investigation, Housewife found died.
< !- START disable copy paste -->

Post a Comment