പാലക്കാട്: (www.kasargodvartha.com 10.09.2021) ഒറ്റപ്പാലത്ത് വീട്ടമ്മയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആര്‍ എസ് റോഡ് തെക്കേത്തൊടിയില്‍ കദീജ മന്‍സിലില്‍ കദീജ (63)ആണ് മരിച്ചത്. നഗരത്തിലെ വീടിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.
കൈയ്യില്‍ ഗുരുതരമായ മുറിവേറ്റ നിലയില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ കദീജയുടെ സഹോദരിയുടെ മകള്‍ ഷീജ, ഇവരുടെ മകന്‍ യാസിര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.
അവിവാഹിതയായ കദീജയും ഷീജയും ഒന്നിച്ചായിരുന്നു താമസമെന്നും കദീജയുടെ സ്വര്‍ണാഭണങ്ങള്‍ മോഷ്ടിച്ചെന്ന പേരില്‍ വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മില്‍ തര്‍ക്കം നടന്നിരുന്നതായും പൊലീസ് അറിയിച്ചു. ഈ പ്രശ്‌നം പരിഹരിക്കാനായി ഇവര്‍ പൊലീസ് സ്റ്റേഷനിലും എത്തിയിരുന്നു. തുടര്‍ന്ന് കദീജയ്ക്ക് പരാതി ഇല്ലെന്ന് അറിയിച്ചതോടെ പൊലീസ് പ്രശ്‌നം ഒത്തുതീര്‍പാക്കി വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി കദീജയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഷൊര്‍ണൂര്‍ ഡി വൈ എസ് പി വി സുരേഷ്, ഒറ്റപ്പാലം പൊലീസ് ഇന്‍സ്‌പെക്ടര്‍ വി ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Keywords: News, Kerala, State, Palakkad, Death, Police, Custody, Top-Headlines, Clash, Housewife found dead in Ottapalam