Join Whatsapp Group. Join now!
Aster MIMS 10/10/2023

പുരാതന നഞ്ചൻഗുഡ് ക്ഷേത്രം കർണാടക സർകാർ പൊളിക്കുന്നു; ബി ജെ പിക്കെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ തെരുവിൽ

Hindu organizations protest against BJP#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
സൂപ്പി വാണിമേൽ


മംഗളുറു: (www.kasargodvartha.com 17.09.2021)
മൈസുറു ജില്ലയിൽ നഞ്ചനഗുഡുവിലെ പുരാതനമായ നഞ്ചുണ്ടേശ്വര ക്ഷേത്രം തകർക്കാൻ അധികൃതർ നടപടികളാരംഭിച്ചു. ഇതോടെ തീവ്ര ഹിന്ദുത്വ സംഘടനകൾ കർണാടകയിൽ സർകാറിനും ബി ജെ പിക്കുമെതിരെ രംഗത്തിറങ്ങി. മംഗളുറു, ഉടുപ്പി, മൈസുറു നഗരങ്ങളിൽ വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ജാഗരണ വേദി എന്നീ സംഘടനകളുടെ പ്രതിഷേധ പരിപാടികൾ നടക്കുന്നു. മൈസൂറിൽ സംഘ്പരിവാർ നേതാവ് സർകാറിനെതിരെ നടത്തിയ രൂക്ഷമായ വിമർശനം വീഡിയോയിൽ പകർത്തിയ മാധ്യമപ്രവർത്തകനെ അനുയായികൾ വളഞ്ഞിട്ട് മർദിച്ചു.

  
Mangalore, Karnataka, News, Top-Headlines, Temple, Protest, Attack, BJP, Government, Media worker, Mysore, Court, Udupi, Hindu organizations protest against BJP.



പൊതുസ്ഥലങ്ങളിലെ ആരാധനാലയങ്ങൾ പൊളിച്ചു നീക്കണമെന്ന 2009ലെ സുപ്രീം കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2010ൽ കർണാടകയിലെ ബി ജെ പി സർകാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മൈസുറു ജില്ല ഡെപ്യൂടി കമീഷനർ ബഗഡി ഗൗതം നടപടിയാരംഭിച്ചതാണ് പുതിയ സാഹചര്യം. മൈസുറു കോർപറേഷൻ പരിധിയിൽ പൊളിച്ചു നീക്കേണ്ടവയുടെ പട്ടികയിൽ 93 ആരാധനാലയങ്ങളാണുള്ളത്. ഇതിൽ നാല് ശവകുടീരങ്ങൾ, ഒരു ദർഗ, ഒരു ക്രൈസ്തവ ദേവാലയം എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ക്ഷേത്രങ്ങളാണ്. മാതൃമണ്ഡലി സർകിളിലെ ബി ആർ അംബേദ്കർ പ്രതിമയും ഈ പട്ടികയിൽ ഉൾപെട്ടിരുന്നെങ്കിലും ഒഴിവാക്കി.

മൈസുറു എം പിയും ബി ജെ പി നേതാവുമായ പ്രതാപ് സിംഹ സർകാരിന് എതിരെ പരസ്യ പ്രസ്താവനയുമായി രംഗത്ത് വന്നു. നഞ്ചഗുഡ് ക്ഷേത്രം മൈസുറു ജില്ലയിൽ തകർക്കേണ്ടവയുടെ പട്ടികയിൽ ഉൾപെട്ടതോടെയാണ് പ്രതിഷേധം സംസ്ഥാന വ്യാപകമായത്. ഹിന്ദു ജാഗരണ വേദി പ്രവർത്തകർ മൈസുറു കൊട്ടാരത്തിന്റെ വടക്കേ കവാടത്തിൽ നടത്തിയ പ്രതിഷേധത്തിൽ, വേദി നേതാവ് ജഗദീശ് കാരന്ത് സർകാരിന് എതിരെ രൂക്ഷ വിമർശമാണ് നടത്തിയത്. മൈസുറു ജില്ല ചുമതലയുള്ള മന്ത്രി എസ് ടി സോമശേഖര, മണ്ഡലം എംഎൽഎ എസ് എ രാമദാസ് എന്നിവർക്ക് എതിരെയുള്ള കാരന്തിന്റെ പ്രസംഗം വീഡിയോവിൽ പകർത്തുകയായിരുന്ന ഉറുദു മാധ്യമ പ്രവർത്തകൻ മുഹമ്മദ് കൗസറിനെ (49) സമരക്കാർ വളഞ്ഞിട്ടു മർദിച്ചു. ദി ഡെയ്‌ലി കൗസർ ഉർദു വെബ്സൈറ്റ് ചീഫ് എഡിറ്ററാണ് കൗസർ.

പുറത്തുനടക്കുന്ന പ്രതിഷേധങ്ങളോട് മൈസൂറു ഡി സിയുടെ പ്രതികരണം ഇങ്ങിനെ- 'സർകാർ ഉത്തരവ് നടപ്പാക്കുകയാണ് ജില്ല ഭരണകൂടം ചെയ്യുന്നത്. സുപ്രിം കോടതി വിധി നടപ്പാകാതിരിക്കുന്നത് കോടതി അലക്ഷ്യമാണ്. നഞ്ചൻഗുഡ് താലൂകിലെ ക്ഷേത്രം പൊളിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അവിടത്തെ തഹസിൽദാർക്ക് ലഭിച്ചിട്ടുണ്ട്. അദ്ദേഹം അന്വേഷിച്ച് റിപോർട് നൽകും'.

ഉടുപ്പി അജർക്കാട് തീവ്ര ഹിന്ദുത്വ സംഘടനകൾ നടത്തിയ പ്രതിഷേധം വിശ്വഹിന്ദു പരിഷത്ത് നാഷനൽ ബോർഡ് ട്രസ്റ്റി പ്രേമാനന്ദ ഷെട്ടി കുന്താപുരം ഉദ്ഘാടനം ചെയ്തു. 'ഇതിന് പിന്നിൽ ചില കറുത്ത കരങ്ങൾ പ്രവർത്തിക്കുന്നു. റോഡുകൾ കൈയടക്കി ഗതാഗതം തടസപ്പെടുത്തി നടക്കുന്ന നമസ്കാരങ്ങൾക്കെതിരെ നിശ്ശബ്ദത പുലർത്തുന്ന രാഷ്ട്രീയക്കാർ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം പൊതുസ്ഥലത്തിന്റെ പേരു പറഞ്ഞ് പൊളിക്കുന്നത് കണ്ടുനിൽക്കാനാവില്ല' - ഷെട്ടി പറഞ്ഞു.

മംഗളുറു കദ്രിയിൽ വിശ്വഹിന്ദു പരിഷത്തും ഹിന്ദുജാഗരണ വേദിയും ചേർന്ന് നടത്തിയ പ്രതിഷേധം വി എച് പി മേഖല സെക്രടറി എം ബി പുരണിക് ഉദ്ഘാടനം ചെയ്തു. 'ഈ പ്രതിഷേധം സർകാറിനും ഭരണകൂടത്തിനുമുള്ള താക്കീതാണ്. മൈസൂറിൽ സംഭവിച്ച പിഴവ് സർകാർ തിരുത്തണം. ഇപ്പോൾ ഇത്രയേ പറയുന്നുള്ളൂ' - പുരണിക് പ്രസ്താവിച്ചു.

മൈസുറു രാജ ഭരണ കാലത്ത് സ്ഥാപിച്ച ശ്രീകണ്ഠേശ്വര ക്ഷേത്രം എന്നുകൂടി അറിയപ്പെടുന്ന നഞ്ചുണ്ടേശ്വരി ക്ഷേത്രം പ്രസിദ്ധമാണ്. കന്നടയിലെ നഞ്ചു എന്ന വാക്കിന്റെ അർഥം വിഷം. നഞ്ചുണ്ടേശ്വരൻ എന്നാൽ വിഷം കുടിക്കുന്ന അഥവാ തിന്മകൾ ആവാഹിച്ച് മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന ദൈവം. ഈ ക്ഷേത്രത്തിലെ ദൊഡ്ഡയാത്ര ഉത്സവത്തിന് ആയിരങ്ങളാണ് സമ്മേളിക്കാറുള്ളത്. 120 അടി ഉയരത്തിൽ ഒമ്പത് നിലകളോടു കൂടിയ ഗോപുരവും അതിന്റെ നിർമിതിയുമാണ് ഈ ക്ഷേത്രത്തിന്റെ ബാഹ്യ, അകത്തള ശ്രദ്ധാകേന്ദ്രം.

Keywords: Mangalore, Karnataka, News, Top-Headlines, Temple, Protest, Attack, BJP, Government, Media worker, Mysore, Court, Udupi, Hindu organizations protest against BJP.


< !- START disable copy paste -->

Post a Comment