Join Whatsapp Group. Join now!
Aster MIMS 10/10/2023

കർണാടക അതിർത്തിയിലെ നിയന്ത്രണങ്ങൾക്കെതിരെ സമർപിച്ച ഹർജികൾ ഹൈകോടതി തള്ളി; ചെക് പോസ്റ്റിൽ ആർടിപിസിആർ പരിശോധന നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് കർണാടക

High Court rejected petitions filed against restrictions on the Karnataka border #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kasargodvartha.com 28.09.2021) കേരളത്തിൽ നിന്ന് കർണാടക അതിർത്തി കടക്കാൻ ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കിയതിന് എതിരായ ഹർജികൾ കേരള ഹൈകോടതി തള്ളി. വിഷയം കേരള ഹൈകോടതിയുടെ അധികാര പരിധിയിൽ വരുന്നതെല്ലന്ന കർണാടകയുടെ വാദം അംഗീകരിച്ചാണ് തള്ളിയത്.

 
High Court rejected petitions filed against restrictions on the Karnataka border



മഞ്ചേശ്വരം എംഎൽഎ എകെഎം അശ്‌റഫ്, സിപിഎം നേതാവ് എം ജയാനന്ദ എന്നിവരാണ് പൊതുതാത്പര്യ ഹർജികൾ സമർപിച്ചിരുന്നത്. നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജികൾ നൽകിയത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സർകാർ ഉത്തരവുപ്രകാരം ചികിത്സാ ആവശ്യങ്ങൾക്ക് അടിയന്തരമായി അതിർത്തി കടക്കുന്നതിനു നിയന്ത്രണങ്ങൾ ഇല്ലെന്നും എല്ലാ ദിവസവും അതിർത്തി കടക്കുന്നവർക്ക് തടസമില്ലെന്നും പരിശോധന നടത്താതെ എത്തുന്നവർക്കായി ചെക് പോസ്റ്റിൽ ആർടിപിസിആർ പരിശോധന നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും കർണാടക അഡ്വകേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

Keywords: Kerala, Karnataka, News, High-Court, Check-post, Kochi, Kasaragod, MLA, High Court rejected petitions filed against restrictions on the Karnataka border

Post a Comment