Join Whatsapp Group. Join now!
Aster MIMS 10/10/2023

പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ഹരിത കാസർകോട് ജില്ലാ പ്രസിഡന്‍റും ജനറൽ സെക്രടറിയും രാജിവെച്ചു

Haritha Kasargod district president and general secretary resigned#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 12.09.2021) എം എസ് എഫ് വനിത വിഭാഗം ഹരിത സംസ്ഥാന കമിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലാ പ്രസിഡന്‍റും ജനറൽ സെക്രടറിയും രാജിവെച്ചു. ഹരിത ജില്ലാ പ്രസിഡന്‍റ് സാലിസ അബ്ദുല്ല ജനറൽ സെക്രടറി ശർമിന മുശ് രിഫ എന്നിവരാണ് എം എസ് എഫ് ജില്ലാ പ്രസിഡന്‍റ് അനസ് എതിർത്തോടിന് ഞായറാഴ്ച രാത്രിയോടെ വാട്സ്ആപ് വഴി രാജി കത്ത് നൽകിയത്. 
 
Haritha Kasargod district president and general secretary resigned

എം എസ് എഫ് സംസ്ഥാന കമിറ്റി യോഗത്തിൽ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ സംസ്ഥാന പ്രസിഡന്‍റിനെതിരെ ഹരിത സംസ്ഥാന ഭാരവാഹികൾ വനിത കമീഷന് പരാതി നൽകിയിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന കമിറ്റി ആവശ്യപ്പെട്ടിട്ടും പരാതി പിൻവലിക്കാത്തതിനാലാണ് ഹരിത സംസ്ഥാന കമിറ്റി പിരിച്ച് വിട്ട് പുതിയ ഭാരവാഹികളെ ഞായറാഴ്ച പ്രഖ്യാപിച്ചത്.

ഹരിത മുൻഭാരവാഹികളെയെല്ലാം തഴഞ്ഞ് വനിതാ കമീഷനിൽ ഒപ്പിട്ടവരെയും അവരെ പിന്തുണക്കുന്നവരെയും തഴഞ്ഞു കൊണ്ടാണ് പുതിയ ഭാരവാഹികളെ ലീഗ് നേത്യത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

ഹരിത വയനാട് ജില്ലാ പ്രസിഡണ്ടും രാജിവെച്ചിട്ടുണ്ട്. അതേസമയം ഹരിത ജില്ലാ പ്രസിഡന്‍റിന്‍റെയും ജനറൽ സെക്രടറിയുടെയും രാജിയെ കുറിച്ച് അറിയുന്നതിന് എം എസ് എഫ് ജില്ലാ പ്രസിഡണ്ടിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. രാജികത്ത് ലഭിച്ചിട്ടുണ്ടെന്ന് എം എസ് എഫിന്‍റ് മറ്റൊരു നേതാവ് വെളിപ്പെടുത്തി.

കോഴിക്കോട് ലോ കോളേജിൽ വിദ്യാർഥിനിയാണ് സാലിസ. കേന്ദ്ര സർവകലാശാല വിദ്യാർഥിനിയാണ് ശർമിന മുശ് രിഫ.

Keywords: Kerala, News, Kasaragod, Top-Headlines, MSF, Muslim-league, Political party, Leader, Woman, Haritha Kasargod district president and general secretary resigned.
< !- START disable copy paste -->

Post a Comment