Join Whatsapp Group. Join now!
Aster MIMS 10/10/2023

കിണറിൽ വീണ അമ്മയെയും രക്ഷിക്കാൻ ഇറങ്ങിയ 2 മക്കളെയും അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി

Fire force rescued mother and two children#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 28.09.2021) കിണറിൽ വീണ അമ്മയെയും, രക്ഷപെടുത്താൻ കിണറിൽ ചാടി കയറിൽ തൂങ്ങി നിന്ന രണ്ടു മക്കളെയും അഗ്നിരക്ഷാസേന സുരക്ഷിതമായി കരയ്ക്ക് കയറ്റി. പാറക്കട്ട എആർ ക്യാമ്പിന് സമീപത്തെ വീട്ടു കിണറ്റിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

   
Kasaragod, Kerala, News, Well, Fire Force, Help, Driver, Parakatta, Top-Headlines, Hospital, Fire force rescued mother and two children.



ഡ്രൈവർ ഗംഗാധരന്റെ ഭാര്യ ശ്യാമള (54) ആണ് കിണറിൽ വീണത്. ശബ്ദം കേട്ട് അയൽവാസികൾ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. ഇതിനിടയിൽ അടുത്ത വീട്ടിൽ നിന്ന് കയർ കിണറ്റിൽ താഴ്ത്തി. ഇതിൽ പിടിച്ച അമ്മയെ മുകളിൽ കയറ്റാൻ മക്കളായ സജേഷും, വിജേഷും ഇറങ്ങി. അത് സാധ്യമാകാതെ ഒടുവിൽ അവരും കയറിൽ പിടിച്ചു നിൽക്കുകയായിരുന്നു.

ഏതാനും നിമിഷങ്ങൾക്കകം അസി. സ്റ്റേഷൻ ഓഫീസർ കെ ബി ജോസിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയെത്തി. രക്ഷാ വലയിൽ കയറ്റിയാണ് മൂന്നു പേരെയും രക്ഷപെടുത്തിയത്. 13 മീറ്റർ ആഴമുള്ള കിണറിൽ അഞ്ച് മീറ്ററോളം വെള്ളമുണ്ടായിരുന്നു.

ശ്യാമളയ്ക്ക് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അയൽവാസിയുടെ ഉൾപെടെയുള്ള സമയോചിത ഇടപെടലാണ് ഇവരുടെ ജീവൻ രക്ഷപെടുത്തിയത്.


Keywords: Kasaragod, Kerala, News, Well, Fire Force, Help, Driver, Parakatta, Top-Headlines, Hospital, Fire force rescued mother and two children.


< !- START disable copy paste -->

Post a Comment