city-gold-ad-for-blogger

വനിതാ ഡോക്ടർ കുളത്തിൽ മരിച്ച നിലയിൽ

മംഗളുറു: (www.kasargodvartha.com 15.09.2021) പെർളക്കടുത്ത അഡ്യനടുക്ക വാരാണസി കൃഷിത്തോട്ടത്തിലെ കുളത്തിൽ യുവ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളുറു സ്വദേശി ഡോ. മൈജി കറോൾ ഫെർണാൻഡസ് (31) ആണ് മരിച്ചത്.
< !- START disable copy paste -->
വനിതാ ഡോക്ടർ കുളത്തിൽ മരിച്ച നിലയിൽ

കൃഷികളെക്കുറിച്ച് പഠിക്കാൻ അഡ്യനടുക്കയിൽ എത്തിയ യുവതി ഫാം ഹൗസിലായിരുന്നു താമസം. പുറത്തുപോയി തിരിച്ചെത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തിൽ വീണനിലയിൽ കണ്ടത്.

ഉടൻ മംഗളൂറിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപരിചിത സ്ഥലത്ത് അബദ്ധത്തിൽ വീണതാവാം എന്നാണ് പ്രാഥമിക നിഗമനമെന്ന് വിട്ടൽ പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നു.


Keywords:  Mangalore, Karnataka, News, Top-Headlines, Doctor, Death, Investigation, Police, Hospital, Female doctor found dead in pond.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia