പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി ഉദ്‌ഘാടനം ചെയ്‌തു. ഇൻഡ്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ എൻഡോസൾഫാൻ ദുരിത ബാധിതർക്കും ബാധകമാണെന്നും ജനാധിപത്യ സർകാറുകൾ അതേറ്റെടുത്ത് നടപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ആരോഗ്യത്തോടെ ജീവിക്കാനുള്ള മൗലികമായ അവകാശങ്ങൾ നിഷേധിക്കുന്നത് യാതൊരു കാരണത്താലും അംഗീകരിക്കാനാവില്ല. 2017-ലെ സുപ്രീം കോടതി വിധിയനുസരിച്ച് ലഭിക്കേണ്ട ആജീവനാന്ത ചികിത്സയുടെ നഗ്നമായ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ദയാബായി പറഞ്ഞു.
മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. ജമീല അഹ്‌മദ്, അബ്ദുൽ ഹമീദ്, മധുരാജ്, കെ വി മുഹമ്മദ് കുഞ്ഞി, മിർശാദ് റഹ്‌മാൻ, കെ കൊട്ടൻ, ഗോവിന്ദൻ കയ്യൂർ, കെ ചന്ദ്രാവതി, എം സുൽഫത്, ഫറീന കോട്ടപ്പുറം, സുബൈർ പടുപ്പ്, താജുദ്ദീൻ പടിഞ്ഞാർ, നാസർ ചെർക്കളം, സിസ്റ്റർ ജയ, യുനുസ് തളങ്കര, ഹമീദ് കക്കണ്ടം സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അബ്ദുൽ ഖാദർ ചട്ടഞ്ചാൽ നന്ദിയും പറഞ്ഞു.
Keywords: Kerala, Kasaragod, News, Family, Collectorate, Court, Protest, Endosulfan, District-Hospital, General-hospital, Families affected by endosulfan built human wall in front of collectorate