Join Whatsapp Group. Join now!
Aster MIMS 10/10/2023

12 മണിക്കൂർ സിംഗിൾ ഡ്യൂടി പിൻവലിക്കണമെന്നവശ്യം ഉന്നയിച്ച് കെ എസ് ആർ ടി സി ഡിപോയ്ക്ക് മുന്നിൽ ജീവനക്കാരുടെ ധർണ

Employees staged dharna in front of KSRTC bus stand #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 20.09.2021) അന്യായമായതും, അനാവശ്യവുമായ സ്ഥലം മാറ്റങ്ങൾ നിർത്തലാക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂടി പിൻവലിക്കുക, എൻപിഎസ് ഉൾപെട്ട ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുക, കെ സ്വിഫ്റ്റ് കമ്പനി രൂപീകരണം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാസർകോട് ഡിപോ പരിസരത്ത് ടി ഡി എഫിൻ്റെ നേതൃത്വത്തിൽ ജീവനക്കാർ ധർണ നടത്തി.

 
Employees staged dharna in front of KSRTC bus stand

  

വർകേഴ്സ് യൂനിയൻ സംസ്ഥാന സെക്രടറി ബിജു ജോൺ ധർണ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് പി പി സുധീർ, യൂനിറ്റ് സെക്രടറി ജലീൽ മല്ലം, കെ പി വിശ്വനാഥൻ, വി ഗോപാലകൃഷ്ണൻ, ഡ്രൈവേഴ്സ് യൂനിയൻ സംസ്ഥാന സെക്രടറി പി കെ ശംസുദ്ദീൻ, വി രാമചന്ദ്രൻ, ശരത് കുമാർ, എ കെ അസീസ്, സി അനിൽകുമാർ, പി ടി രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.

Keywords: Kerala,kasaragod, News, Protest, Dharna, Employees, Busstand, KSRTC, Employees staged dharna in front of KSRTC bus stand.

Post a Comment