Join Whatsapp Group. Join now!
Aster MIMS 10/10/2023

'ദൃശ്യം 2' ഹിന്ദി റീമേക്; ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കും

ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ സൂപെര്‍ഹിറ്റ് ചിത്രം ദൃശ്യം Mumbai, News, National, Top-Headlines, Cinema, Entertainment

മുംബൈ: (www.kasargodvartha.com 24.09.2021) ജീത്തു ജോസഫ്-മോഹന്‍ലാല്‍ ടീമിന്റെ സൂപെര്‍ഹിറ്റ് ചിത്രം ദൃശ്യം 2 ഹിന്ദി റീമേക് ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. ദൃശ്യം ഹിന്ദി പതിപ്പിന്റെ നിര്‍മാതാക്കളില്‍ ഒരാളായ അഭിഷേക് പതക് ആണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. ആദ്യ ഭാഗം ഒരുക്കിയ നിഷികാന്ത് കാമത്ത് കഴിഞ്ഞ വര്‍ഷം അന്തരിച്ചതിനെ തുടര്‍ന്നാണ് അഭിഷേക് സംവിധാനം ഏറ്റെടുത്തത്.

ആദ്യ ഭാഗത്തില്‍ അഭിനയിച്ച അജയ് ദേവ്ഗണ്‍, തബു, ശ്രിയ ശരണ്‍, ഇഷിത ദത്ത തുടങ്ങിയവരൊക്കെ ദൃശ്യം 2ലും ഉണ്ടാവും. അതേസമയം ഹിന്ദി റീമേക് നേരത്തെ പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും മറ്റു വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല.

Mumbai, News, National, Top-Headlines, Cinema, Entertainment, Drishyam 2 Hindi remake will start shooting in December

താരനിര്‍ണയം സംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ല. ഡിസംബര്‍ അവസാനത്തേക്കാണ് ചിത്രത്തിനായി അജയ് ദേവ്ഗണ്‍ ഡേറ്റ് നല്‍കിയിരിക്കുന്നതെന്നാണ് റിപോര്‍ടുകള്‍. മെയ്‌ഡേ, മൈദാന്‍, താങ്ക് ഗോഡ് എന്നീ സിനിമകളും ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ വെബ് സിരീസ് ആയ 'രുദ്ര'യും പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും അജയ്, ദൃശ്യം 2ല്‍ ജോയിന്‍ ചെയ്യുക.

Keywords: Mumbai, News, National, Top-Headlines, Cinema, Entertainment, Drishyam 2 Hindi remake will start shooting in December

Post a Comment