Join Whatsapp Group. Join now!
Aster MIMS 10/10/2023

ആരോഗ്യ മേഖലയിലെ സേവനത്തിന് ദേശീയ അംഗീകാരം നേടി കാസർകോട് സ്വദേശിനി; അഭിമാനമായി ഡോ. റിയാസിനി റംശ

Dr. Riyasini Ramsha won Covid Warrior award#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേൽപറമ്പ്: (www.kasargodvartha.com 13.09.2021) ആരോഗ്യ മേഖലയിലെ സേവനത്തിന് ദേശീയ അംഗീകാരം നേടി കാസർകോട് സ്വദേശിനി. മേൽപറമ്പിലെ ഡോ. റിയാസിനി റംശയാണ് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന ബീയിങ് ഡെന്റിസ്റ്റ് ഫൗൻഡേഷൻ, എ ഡി സി ഇൻക് അവാർഡ്‌സ്, ഓറോ എന്നീ സംഘടനകൾ സംയുക്തമായി നൽകുന്ന കോവിഡ് വാരിയർ അവാർഡ് നേടി അഭിമാനമായത്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബീയിങ് ഡെന്റിസ്റ്റ് ഫൗൻഡേഷൻ ഡെന്റിസ്റ്റുകളുടെ ഇൻഡ്യയിലെ ഏറ്റവും വലിയ സംഘടനയാണ്. ഇതിന്റെ അംഗീകാരം ഏറ്റവും മൂല്യമേറിയതായാണ് കണക്കാക്കപ്പെടുന്നത്.
 
Dr. Riyasini Ramsha won Covid Warrior award

കോവിഡ് സമയത്തെ സ്തുത്യർഹമായ സേവനങ്ങളാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. വാക്സിനേഷൻ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന റിയാസിനി അതിന്റെ സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലും മികച്ച സേവനം കാഴ്ച വെച്ചിരുന്നു.

കോളിയടുക്കം അപ്സര പബ്ലിക് സ്‌കൂളിൽ നിന്ന് പത്താം തരവും കോഴിക്കോട് ദയാപുരം റെസിഡൻഷ്യൽ സ്‌കൂളിൽ നിന്ന് പ്ലസ് ടുവും പൂർത്തിയാക്കി കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലായിരുന്നു പഠനം. ഖത്വറിൽ ബിസിനസുകാരനായ അബ്ദുല്ല ഇബ്രാഹിം (മദർ ഇൻഡ്യ)- ടി കെ ബീവി ദമ്പതികളുടെ മകളാണ്. ചാത്തങ്കൈയിലെ പരേതനായ സിങ്കപ്പൂർ അബ്ദുല്ലക്കുഞ്ഞിയുടെ പേരമകളാണ്. കോവിഡ് പ്രതിരോധത്തിനായി സംസ്ഥാന സർകാർ മുംബൈയിലേക്ക് അയച്ച മെഡികൽ സംഘത്തിൽ അംഗമായിരുന്ന ഡോ. രിബ്ഹാൻ, എൻജിനീയറായ അബ്ദുൽ റിസ്‌വാൻ, പത്താം തരം വിദ്യാർഥിനി റസ്മിയ എന്നിവർ സഹോദരങ്ങളാണ്.

 
Kerala, News, Kasaragod, Top-Headlines, Students, Award, COVID-19, Corona, Melparamba, Woman, Dr. Riyasini Ramsha won Covid Warrior award.



അവാർഡ് നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ. റിയാസിനി റംശ കാസർകോട് വാർത്തയോട് പറഞ്ഞു. കോവിഡ് കാലത്ത് പല പരിഹാസങ്ങളും ഏൽക്കേണ്ടി വന്നവരാണ് ഡെന്റിസ്റ്റുകൾ. എന്നാൽ അവരും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നു. സേവനത്തിനിടയിൽ അനവധി ഡെന്റിസ്റ്റുകൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. ഡെന്റിസ്റ്റുകൾക്കുള്ള അംഗീകാരമാണ് ഈ അവാർഡെന്നും അവർ കൂട്ടിച്ചേർത്തു.

Keywords: Kerala, News, Kasaragod, Top-Headlines, Students, Award, COVID-19, Corona, Melparamba, ADC Inc Awards, ORO, Being Dentist Foundation, Woman, Dr. Riyasini Ramsha won Covid Warrior award.
< !- START disable copy paste -->

Post a Comment