Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി; യുവ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യുവ വനിതാ ഡോക്ടര്‍ക്ക് Chennai, News, National, Top-Headlines, Doctor, Death, Accident, Car

ചെന്നൈ: (www.kasargodvartha.com 19.09.2021) റെയില്‍വെ അടിപ്പാതയിലെ വെള്ളക്കെട്ടില്‍ കാര്‍ മുങ്ങി യുവ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ഹൊസൂര്‍ സര്‍കാര്‍ ആശുപത്രിയിലെ ഡോ. എസ് സത്യ(35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭര്‍തൃമാതാവിനെ, മുന്നില്‍ പോയ ലോറിയിലെ ജീവനക്കാര്‍ രക്ഷിച്ചു. കനത്ത മഴയില്‍ വെള്ളം പൊങ്ങിയ റെയില്‍വെ അടിപ്പാതയിലൂടെ രാത്രിയില്‍ കാറോടിക്കുന്നതിനിടെയാണ് അപകടം. 

വെള്ളിയാഴ്ച രാത്രി പുതുക്കോട്ട ജില്ലയിലെ തുടിയല്ലൂരിനടുത്തുള്ള റെയില്‍വെ അടിപ്പാതയിലാണ് സംഭവം. സ്വന്തം പട്ടണമായ തുടിയല്ലൂരിലേക്ക് പോവുകയായിരുന്നു ഭര്‍തൃമാതാവ് ജയയ്‌ക്കൊപ്പം സത്യ. മുന്നില്‍ പോയ ലോറിയെ പിന്തുടര്‍ന്ന് സത്യയും അടിപ്പാതയിലേക്ക് കാര്‍ ഇറക്കി.

Chennai, News, National, Top-Headlines, Doctor, Death, Accident, Car, Doctor drowned to death in Tamil Nadu

ലോറിയുടെ ക്യാബിന്റെ മുകള്‍ത്തട്ടോളം വെള്ളത്തില്‍ താണതോടെ ജീവനക്കാര്‍ നീന്തി പുറത്തുകടന്നു. എന്നാല്‍ ഇത്രയും ദൂരം എത്തുന്നതിനു മുമ്പേ തന്നെ കാര്‍ പൂര്‍ണമായും മുങ്ങിയിരുന്നു. നിലവിളി കേട്ടെത്തിയ ലോറി ജീവനക്കാര്‍ക്ക് എത്തിയെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്ന ഡോക്ടറെ പെട്ടെന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ല. 

Keywords: Chennai, News, National, Top-Headlines, Doctor, Death, Accident, Car, Doctor drowned to death in Tamil Nadu

Post a Comment