പതിറ്റാണ്ടുകളായി വെള്ളാപ്പിൽ പ്രവർത്തിച്ചു വന്ന പൊതുവിതരണ കേന്ദ്രം, കൂടിയാലോചനകളില്ലാതെ ഇടയിലക്കാട്ടിലേക്ക് മാറ്റിയെന്നാരോപിച്ചാണ് തർക്കവും സംഘർഷവും ഉണ്ടായത്. മാറ്റം റദ്ദാക്കണമെന്ന് വെള്ളാപ്പ് മേഖലയിലുള്ളവരും വിട്ടുകൊടുക്കില്ലെന്ന് ഇടയിലക്കാട്ടിലുള്ളവരും വ്യക്തമാക്കിയിരുന്നു. ഇതോടെ ഇരു പ്രദേശത്തും പ്രതിഷേധം ഉയർന്നതിനാൽ റേഷൻ കട താൽകാലികമായി അടച്ചിടുകയും ചെയ്‌തു.
നേരത്തെ റേഷന്‍ കടമാറ്റിയതിനെ തുടര്‍ന്ന് പ്രാദേശികമായി പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വന്ന സമയത്ത് തന്നെ എം രാജഗോപാലന്‍ എംഎല്‍എ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയെയും സിവില്‍ സ്‌പ്ലൈസ് ഡയരക്ടറെയും നേരിട്ട് കണ്ട് വിഷയം ബോധ്യപ്പെടുത്തിയിരുന്നു. ശനിയാഴ്ച ജില്ലാ കലക്ടര്‍ വെള്ളാപ്പിലും ഇടയിലക്കാട്ടുമെത്തി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും അഭിപ്രായങ്ങള്‍ കേട്ടിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച തുടര്‍നടപടികള്‍ക്കായി യോഗം ചേര്‍ന്നത്.
തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സത്താര്‍ വടക്കുമ്പാട്, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി സജീവന്‍, നീലേശ്വരം ബ്ലോക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ അനില്‍കുമാര്‍, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ ടി എസ് നജീബ്, വിപിപി ശുഹൈബ്, ജില്ലാ സപ്ലൈ ഓഫീസര്‍ കെ പി അനില്‍കുമാര്‍, താലൂക് സപ്ലൈ ഓഫീസര്‍ കെ എന്‍ ബിന്ദു, റേഷനിങ് ഇന്‍സ്‌പെക്ടര്‍ സി അജിത എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Also Read:
റേഷന്‍കട തൊട്ടടുത്ത പഞ്ചായത്തിലേക്ക് മാറ്റി; വിട്ട് കൊടുക്കില്ലെന്ന് ഇരുപ്രദേശത്തുകാരും; കലക്ടറും സംഘവും രണ്ട് സ്ഥലവും സന്ദർശിച്ചു
Keywords: Kerala, Kasaragod, News, Ration Shop, Valiyaparamba, District Collector, Minister, Protest, Dispute between two places over change of ration shop, resolved.< !- START disable copy paste -->
Keywords: Kerala, Kasaragod, News, Ration Shop, Valiyaparamba, District Collector, Minister, Protest, Dispute between two places over change of ration shop, resolved.< !- START disable copy paste -->