Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസർകോട്ട് തിങ്കളാഴ്ച ഊർജിത കോവിഡ് വാക്സിനേഷൻ ഡ്രൈവ്; 65 കേന്ദ്രങ്ങളിൽ സൗകര്യം

Covid vaccination drive on Monday in Kasaragod#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com 12.09.2021) ജില്ലയിൽ നടപ്പിലാക്കുന്ന ഊർജിത കോവിഡ് വാക്സിനേഷൻ ഡ്രൈവിന്റെ ഭാഗമായി തിങ്കളാഴ്ച കോവിഷിൽഡ് വാക്‌സിൻ നൽകുന്നതിനായി 43 ആരോഗ്യ കേന്ദ്രങ്ങളിലും കോവാക്സിൻ നൽകുന്നതിനായി 22 ആരോഗ്യ കേന്ദ്രങ്ങളിലും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡികൽ ഓഫീസർ ( ആരോഗ്യം) അറിയിച്ചു.

Covid vaccination drive on Monday in Kasaragod



ഓൺലൈൻ വഴിയും സ്പോട് അഡ്മിഷൻ വഴിയും വാക്‌സിൻ നൽകും. വാക്സിനേഷൻ അവശ്യമുള്ളവർ cowin(dot)gov(dot)in വെബ്സൈറ്റ് വഴി വാക്സിനേഷന് വേണ്ടിയുള്ള അലോട്മെന്റ് ബുക് ചെയ്യണം. സ്പോട് അഡ്മിഷൻ വഴി വാക്‌സിൻ ലഭിക്കുന്നതിനായി ആരോഗ്യ പ്രവർത്തകരെയോ ആശ പ്രവർത്തകരെയോ ബന്ധപ്പെടണം.

ആദ്യ ഡോസ് വാക്‌സിൻ ലഭിക്കേണ്ടവരും രണ്ടാം ഡോസ് വാക്‌സിനേഷന് സമയ പരിധി എത്തിയവരും വാക്‌സിനേഷൻ എടുത്തു കൊണ്ട് വാക്‌സിനേഷൻ ഡ്രൈവിൽ പങ്കാളികളാകണമെന്ന് മെഡികൽ ഓഫീസർ അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9061076590 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Keywords: Kerala, News, Kasaragod, Top-Headlines, Corona, COVID-19, Vaccinations, Covid vaccination drive on Monday in Kasaragod.
< !- START disable copy paste -->

Post a Comment