രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2042, കൊല്ലം 1365, പത്തനംതിട്ട 981, ആലപ്പുഴ 1720, കോട്ടയം 1145, ഇടുക്കി 944, എറണാകുളം 7075, തൃശൂര്‍ 2640, പാലക്കാട് 1581, മലപ്പുറം 2689, കോഴിക്കോട് 2665, വയനാട് 610, കണ്ണൂര്‍ 1272, കാസര്‍കോട് 537 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,80,842 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,83,963 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
കാസർകോട് ജില്ലയിൽ 363 പേർക്ക് കൂടി കോവിഡ്,538 പേർക്ക് രോഗമുക്തി
കാസർകോട് ജില്ലയില 363 പേർ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 538
പേർക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 3603 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 505
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 15597 പേർ
വീടുകളില 14741 പേരും സ്ഥാപനങ്ങളിൽ 856 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 15597 പേരാണ്. പുതിയതായി 861 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 4279 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 3633 ആന്റിജൻ 636 ട്രൂനാറ്റ് 10) 980 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1315 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി 327 പേർ നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 548 പേരെ ഡിസ്ചാർജ് ചെയ്തു.
131148 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 126475 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.
ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചവർ : 870214
കോവിഷീൽഡ് : 789182
കോവാക്സിൻ : 81032
Keywords: News, Kerala, Thiruvananthapuram, COVID-19, Report, Trending, Top-Headlines, COVID Report In Kerala.