city-gold-ad-for-blogger

തരികെരെ നഗരസഭയിൽ കോൺഗ്രസിന് തകർപ്പൻ വിജയം; ബിജെപി ഒറ്റ സീറ്റിൽ ഒതുങ്ങി

സൂപ്പി വാണിമേൽ 

മംഗളൂരു: (www.kasargodvartha.com 06.09.2021) ചിക്കമംഗളൂറു ജില്ലയിലെ തരികെരെ നഗരസഭ തെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച പ്രഖ്യാപിച്ചപ്പോൾ 23 ൽ 15വാർഡുകളിൽ വിജയിച്ച് കോൺഗ്രസ് ഏകക്ഷി ഭരണം ഉറപ്പിച്ചു. ബി ജെ പി ഒരു സീറ്റിൽ ഒതുങ്ങി. ബി ജെ പി എംഎൽഎ ഡി എസ് സുരേഷ് പ്രതിനിധാനം ചെയ്യുന്ന നിയമ സഭ മണ്ഡലമാണിത്.

  
തരികെരെ നഗരസഭയിൽ കോൺഗ്രസിന് തകർപ്പൻ വിജയം; ബിജെപി ഒറ്റ സീറ്റിൽ ഒതുങ്ങി


കഴിഞ്ഞ മാസമാണ് 22 വാർഡുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഒരു വാർഡിൽ സ്ഥാനാർഥിക്ക് അതിരില്ലായിരുന്നു. ഏഴ് വാർഡുകളിൽ പ്രാദേശിക നീക്കുപോക്ക് സ്ഥാനാർഥികളാണ് വിജയിച്ചത്. ബി ജെ പി ശക്തമായ പ്രചാരണം തെരഞ്ഞെടുപ്പിൽ നടത്തിയിരുന്നു.

ഈ മാസം മൂന്നിന് നടന്ന മൈസൂറു കോർപറേഷൻ യറനഹള്ളി (36) വാർഡ് ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച അറിവായപ്പോൾ കോൺഗ്രസിലെ രജനി അണ്ണയ്യ (4113) 1997 വോടുകളുടെ ഭൂരിപക്ഷത്തിൽ ജെ ഡി എസിലെ ലീലാവതിയെ (2116) പരാജയപ്പെടുത്തി.

ബി ജെ പിയുടെ ശോഭ ആർ രമേശിന് 601 വോടുകൾ മാത്രമാണ് ലഭിച്ചത്. മേയർ കൂടിയായിരുന്ന ജെ ഡി എസ് അംഗം റുക്മിണി മഡെഗൗഢയെ കോടതി അയോഗ്യയാക്കിയതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Keywords:  Mangalore, Karnataka, News, Politics, Political party, Election, BJP, Congress, MLA, Top-Headlines, Congress wins in Tarikere Municipal Corporation.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia